കോഴിക്കോട്: കെ.മുരളീധരന് ബി.ജെ.പി. നേതാവും സഹോദരിയുമായ പത്മജ വേണുഗോപാലിനെതിരേ വിമര്‍ശനവുമായി രംഗത്തെത്തി. കോണ്‍ഗ്രസിലുള്ള പ്രശ്നങ്ങള്‍ തങ്ങള്‍ പരിഹരിക്കുമെന്നും അക്കാര്യങ്ങൾ പത്മജ നോക്കേണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. സംഘടന ദൗര്‍ബല്യം കേരളത്തില്‍ എല്ലായിടത്തും ഉണ്ടെന്നു പറഞ്ഞ അദ്ദേഹം പാർട്ടിയെ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി ശക്തിപ്പെടുത്തുമെന്നും മുന്‍ അനുഭവം വെച്ച് പ്രവര്‍ത്തനം ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.