മൂന്നാര്‍: ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2024ലാണ് ഇന്ത്യയിലെ മികച്ച ആഡംബര ഹോട്ടലിനുള്ള അവാര്‍ഡ് മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ നേടിയത്. കൂടാതെ, ഏഷ്യയിലെ മികച്ച ഹോട്ടലുകളില്‍ 10-ാം സ്ഥാനവും ഏഷ്യയിലെ മികച്ച 25 ആഡംബര ഹോട്ടലുകളില്‍ 13-ാം സ്ഥാനവും ഹോട്ടല്‍ കരസ്ഥമാക്കി. ബ്ലാങ്കറ്റ് ഹോട്ടലിന്റെയും സ്പാ മൂന്നാറിന്റെയും മികവിനും അതിഥി സംതൃപ്തിക്കും ഉള്ള പ്രതിബദ്ധതയുടെ Read More…
Author: admin
റബര്‍ വിലയിൽ ഇടിവ്; കർഷകർ ആശങ്കയിൽ
കോട്ടയം: ടാപ്പിംഗ് പുനഃരാരംഭിച്ച് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും റബര്‍ വില ഇടിഞ്ഞുതുടങ്ങി. ആര്‍എസ്എസ് നാല് ഗ്രേഡ് 180.50, ഗ്രേഡ് അഞ്ച് 177.50 നിരക്കിലേക്കാണു വില താഴ്ന്നത്. ഒറ്റപ്പെട്ട വേനല്‍മഴ ലഭിച്ചെങ്കിലും കനത്ത ചൂടില്‍ ഉത്പാദനം കുറവാണ്. ലാറ്റക്സ് തോത് കുറവായതിനാല്‍ ഷീറ്റ് ഉത്പാദനം തുടങ്ങിയിട്ടുമില്ല. ഏറെ കര്‍ഷകരും ചണ്ടിപ്പാല് വില്‍ക്കുകയാണ്. കേരളത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം റബര്‍ ഉത്പാദനത്തില്‍ 30 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. റബര്‍ ബോര്‍ഡ് ഇക്കാര്യം മറച്ചുവച്ച് എല്ലാ മാസവും ശരാശരി അര ലക്ഷം ടണ്‍വീതം ഉത്പാദനക്കണക്ക് പുറത്തുവിടുന്നു. Read More…
കർഷക കടാശ്വാസ കമ്മീഷൻ സിറ്റിങ്
സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ മേയ് മൂന്നിന് ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് അഞ്ചു വരെ കൊല്ലം സർക്കാർ അതിഥി മന്ദിരത്തിൽ സിറ്റിങ് നടത്തും. സിറ്റിങ്ങിൽ ഹാജരാകുന്നതിനായി അപേക്ഷകർക്കും ധനകാര്യ സ്ഥാപനങ്ങൾക്കും നോട്ടീസ് അയച്ചിട്ടുണ്ട് നോട്ടീസ് ലഭിച്ചവർ ആവശ്യമായ രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണമെന്നു സെക്രട്ടറി അറിയിച്ചു.
ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു
സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോ?ഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. വിവിധ ജില്ലകളിലെ സാഹ?ചര്യം ജില്ലാ കളക്ടർമാർ വിശദീകരിച്ചു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. നിർമാണത്തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, വഴിയോരക്കച്ചവടക്കാർ, മത്സ്യതൊഴിലാളികൾ, മറ്റ് കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ മുതലായവർ ഇതിനനുസരിച്ച് ജോലി സമയം ക്രമീകരിക്കണം. മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദ്ദേശം Read More…
സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന് സ്വര്‍ണവില: ഇന്ന് കൂടിയത് പവന് 560 രൂപ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ്. പവന് 53,000 രൂപ എന്ന നിലയിലും ഗ്രാമിന് 6,625 രൂപ എന്ന നിലയിലുമാണ് ഇതിടെ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവില കഴിഞ്ഞദിവസം 800 രൂപ കുറഞ്ഞ് പവന് 52,440 രൂപ എന്ന നിലയിൽ എത്തിയിട്ടുണ്ടായിരുന്നു. ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാർച്ച് 29നാണ്. ഒറ്റയടിക്ക് 440 രൂപ വർധിച്ച് അന്ന് 50,400 രൂപയായിരുന്നു.
ഇറച്ചി വിലയിൽ മേയ് 15 മുതൽ വർദ്ധനവ്
കോഴിക്കോട്: ഇറച്ചി വിലയിൽ വർധനവേർപ്പെടുത്താൻ തീരുമാനിച്ച് ഇറച്ചി വ്യാപാരികൾ. ഈ തീരുമാനം കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ്. ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗം കൈക്കൊണ്ട തീരുമാനം അനുസരിച്ച് വില വർദ്ധനവ് മേയ് 15 മുതൽ ഏർപ്പെടുത്തുമെന്നാണ് തീരുമാനം. സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയയാണ് കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറൽബോഡി യോഗം ഉൽഘാടനം ചെയ്തത്. അദ്ദേഹം പറഞ്ഞത് ഇറച്ചി വില വർദ്ധനവിന് പിന്നിൽ കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വിലവർധനവും അറവ് Read More…
സംസ്ഥാനത്ത് തൽക്കാലം ലോഡ് ഷെഡിംഗ് ഇല്ല: മറ്റു മാർഗ്ഗങ്ങൾക്കായി കെ.എസ്.ഇ.ബി. ബോർഡ് യോഗം ചേരും
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സംസ്ഥാനത്ത് തത്ക്കാലം ലോഡ് ഷെഡിംഗ് ഇല്ല. തീരുമാനമുണ്ടായത് ഇന്ന് വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബദല്‍മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയാല്‍ സർക്കാരിനെതിരേ ജനവികാരമുണ്ടാകാന് സാധ്യതയുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈദ്യുതിമന്ത്രി നിലവിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം Read More…
സംസ്ഥാനത്ത് മെയ് 6 വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ നിർദേശം: ഉഷ്ണതരംഗ സാധ്യത
സംസ്ഥാനത്ത് മെയ് ആറ് വരെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉഷ്ണതരംഗ സാധ്യത കണക്കിലെടുത്ത് അടച്ചിടാൻ നിർദ്ദേശം. തീരുമാനമെടുത്തത് ദുരന്തനിവാരണ അതോറിറ്റിയുടെ യോഗത്തിലാണ്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യോഗത്തിൽ 11 മണിമുതൽ 3 മണിവരെ സ്‌കൂൾ വിദ്യാർത്ഥികളുടെ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നും, പകൽ സമയത്തെ പരേഡും ഡ്രില്ലുകളും പോലീസ്, അഗ്‌നിശമന രക്ഷാസേന, മറ്റ് സേനാവിഭാഗങ്ങൾ, എൻ.സി.സി, എസ്.പി.സി തുടങ്ങിയവയുടെ പരിശീലന കേന്ദ്രങ്ങളിൽ ഒഴിവാക്കണമെന്നും തീരുമാനമെടുത്തു. ശരീരത്തിൽ പകൽ 11 മുതൽ വൈകുന്നേരം Read More…
ദയാധനം വാങ്ങി മാപ്പ് നല്കാന് തയാറെന്ന് കുട്ടിയുടെ കുടുംബം;അബ്ദുല്‍ റഹീമിന്റെ മോചനം ഉടന്‍
റിയാദ്: സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനത്തിനായി സ്വരൂപിച്ച തുക സ്വീകരിച്ച് മാപ്പു നല്കാന് തയാറാണെന്ന് മരിച്ച കുട്ടിയുടെ കുടുംബം റിയാദ് കോടതിയെ അറിച്ചു. തുക കൈമാറുന്നതുമായി ബന്ധപ്പെട്ട് സൗദിയിലെ ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിട്ടുണ്ട്. റഹീമിന്റെ മോചനത്തിനായി ലോകത്താകമാനമുള്ള മലയാളികള്‍ കൈകോര്‍ക്കുകയായിരുന്നു.34 കോടി രൂപയായിരുന്നു ദയാധനമായി മരിച്ച സൗദി കുടുംബം ആവശ്യപ്പെട്ടിരുന്നത്. ഈ തുക സ്വരൂപിച്ചതായി റഹീമിന്റെ അഭിഭാഷകന് കോടതിയെ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ, റഹീമിനു Read More…
വൈദ്യുതി പ്രതിസന്ധി: ഉന്നതതല യോഗം ഇന്ന്
തിരുവനന്തപുരം: കെ.എസ്.ഇ.ബി. സംസ്ഥാനത്ത് വീണ്ടും ലോഡ് ഷെഡിംഗ് വേണമെന്ന് ആവശ്യപ്പെട്ടത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി ഉന്നതതല യോഗം വ്യാഴാഴ്ച ചേരും. യോഗത്തിന് നേതൃത്വം വഹിക്കുക വൈദ്യുതിവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയാകും. കടുത്ത വൈദ്യുതി പ്രതിസന്ധിയിലാണ് സംസ്ഥാനമിപ്പോൾ. പ്രതിദിന വൈദ്യുതി ഉപയോഗമാകട്ടെ, റിക്കാര്‍ഡ് ഉയരത്തിലും. കെ.എസ്.ഇ.ബിയുടെ വിശദീകരണം നിലവില്‍ പവര്‍കട്ട് ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ്. അതേസമയം അപ്രഖ്യാപിത ലോഡ് ഷെഡിങ് തുടരുന്നതായിരിക്കും. 700-ല് അധികം ട്രാന്സ്ഫോര്മറുകള്ക്കാണ് ഇതുവരെ കേടുപാടുകൾ സംഭവിച്ചിരിക്കുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുന്നതിനു പിന്നിൽ ഓവർലോഡ് ആണെന്നാണ് Read More…