PC George
kerala news

പി സി ജോർജിനു ഉജ്ജ്വല സ്വീകരണം.

ബി ജെ പി അംഗത്വം സ്വീകരിച്ഛ് പൂഞ്ഞാറിൽ എത്തിയ പി സി ജോർജിനും, മകൻ ഷോൺ ജോർജിനും ബി ജെ പി പ്രവർത്തകരുടെ വരവേൽപ്പ്. ഡൽഹിയിൽ ബി ജെ പി ആസ്ഥാനത്ത് നിന്ന് അംഗത്വം എടുത്ത ശേഷം വ്യാഴാഴ്ച വൈകിട്ട് 9 മണിയോടെ ഈരാറ്റുപേട്ടയിലെ വസതിയിൽ എത്തിയ പി സി യെയും മകൻ ഷോൺ ജോർജിനെയും പ്രവർത്തകർ മുദ്രാവാക്യങ്ങളോടെ സ്വീകരിച്ചു. ബി ജെ പി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, വൈസ് പ്രസിഡന്റ്‌ മിനർവ്വ മോഹൻ മണ്ഡലം പ്രസിഡന്റ്‌ അഡ്വ പി രാജേഷ് കുമാർ തുടങ്ങിയ നേതാക്കൾ ഷാൾ അണിയിച്ചു സ്വീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം ആർ സുനിൽ കുമാർ,ഭരണങ്ങാനം മണ്ഡലം പ്രസിഡന്റ്‌ സരീഷ്കുമാർ, ബി പ്രമോദ്, പി എസ് രമേശൻ, സോമരാജൻ ആറ്റുവേലിൽ, രഞ്ജിത്ത് പി ജി, പി കെ രാജപ്പൻ, സോയി ജേക്കബ്, ശ്രീകാന്ത് എം എസ്, ബിൻസ് മാളിയേക്കൽ, ഇ ഡി രമണൻ തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *