Kerala budget 2024
kerala news

 KERALA BUDGET 2024 | വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം

 തിരുവനന്തപുരം: സംസ്ഥാനത്ത് 25 സ്വകാര്യ വ്യവസായ പാർക്കുകൾ തുറക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. നിയമസഭയിൽ ബജറ്റവതരിപ്പിക്കവെയാണ് മന്ത്രിയുടെ പ്രഖ്യാപനം. വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുമെന്നും വികസന ക്ഷേമപ്രവർത്തനങ്ങൾ എന്ത് വിലകൊടുത്തും തുടരുമെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ പദ്ധതികളും ബജറ്റിൽ പ്രഖ്യാപിച്ചു. വിഴിഞ്ഞം കേന്ദ്രീകരിച്ച് വലിയ വ്യവസായ കേന്ദ്രം തുടങ്ങും. വിഴിഞ്ഞത്ത് ആയിരം കോടിയുടെ നിക്ഷേപം നടത്തഉം. വിഴിഞ്ഞത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ മാരിടൈം ഉച്ചകോടി നടത്തും. ആഗോള നിക്ഷേപ സംഗമം ഉടന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *