തിരുവനന്തപുരം: സംസ്ഥാനം നിലവിൽ കടന്നുപോകുന്നത് കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണെങ്കിലും ഉടന്‍ ലോഡ് ഷെഡിംഗ് ഉണ്ടാവില്ലെന്ന് പറഞ്ഞ് വൈദ്യതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി. അതോടൊപ്പം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാത്ത പക്ഷം നേരിടേണ്ടി വരിക കടുത്ത പ്രതിസന്ധിയായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുകയുണ്ടായി. 10.1 ദശലക്ഷം യൂണിറ്റ് കടന്നിരിക്കുകയാണ് സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപയോഗമെന്നും ഇതിനുള്ള പോംവഴി ആഭ്യന്തര വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുക എന്നതാണെന്നും പറഞ്ഞ അദ്ദേഹം കൂടുതൽ വൈദ്യുതി എത്തിക്കുമെന്നും കൂട്ടിച്ചേർത്തു. നിലവിൽ ഇടയ്ക്കിടെ ഉണ്ടാകുന്ന അപ്രഖ്യാപിത പവര്‍കട്ടുകള്‍ വൈദ്യുതിയുടെ അമിത ഉപയോഗം മൂലമാണ് ഉണ്ടാകുന്നതെന്നും വൈദ്യുതിമന്ത്രി പറഞ്ഞു.