കൊച്ചി: കേരളത്തിൽ ആദ്യമായി ഉഷ്ണതരംഗം സ്ഥിരീകരിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പാലക്കാട് ജില്ലയിലാണ് കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗം സ്ഥിരീകരിച്ചിരിക്കുന്നത്. ജില്ലയില്‍ റെക്കോഡ് ചൂടാണ് അനുഭവപ്പെടുന്നത്. 41.4 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് പാലക്കാട് രേഖപ്പെടുത്തിയത്. ജില്ലയില്‍ ഇതിന് മുൻപ് ഉഷ്ണതരംഗ മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാവകുപ്പ് പുറപ്പെടുവിച്ചിരുന്നു.
ഉഷ്ണതരംഗം അതീവ ജാഗ്രത പാലിക്കേണ്ട സാഹചര്യമാണ്. പൊതുജനങ്ങളും ഭരണ ഭരണേതര സംവിധാനങ്ങളും വേണ്ട കടുത്ത ജാഗ്രത പാലിക്കണം. സൂര്യാഘാതവും സൂര്യാതപവും ഏല്‍ക്കാന്‍ സാധ്യത കൂടുതലാണ്. സൂര്യാഘാതം മരണത്തിലേക്ക് വരെ നയിക്കാവുന്ന ഒന്നാണ്. 29 വരെ പാലക്കാട് ജില്ലയില്‍ താപനില 41ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.