തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വേനൽമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ആറ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാംകുളം ജില്ലകളിലാണ് ഇന്ന് വേനൽ മഴ എത്തുക. നാളെ ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിലും പതിനൊന്നാം തീയതി ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. 12-ാം തീയതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വേനൽ മഴയെത്തുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
Related Articles
അക്ഷയ തൃതീയ ദിനത്തിൽ സ്വർണ്ണ, വെള്ളി നാണയങ്ങൾ വീട്ടിൽ ഡെലിവറി ചെയ്ത് സ്വിഗ്ഗി
ഡൽഹി: അക്ഷയ തൃതീയ ദിനത്തിൽ സ്വർണം, വെള്ളി നാണയങ്ങൾ വീട്ടിലെത്തിച്ച് ഓൺലൈൻ ഡെലിവറി പ്ലാറ്റഫോമായ സ്വിഗ്ഗി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, മുത്തൂറ്റ് എക്സിം (മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ്) എന്നി സംരംഭങ്ങളുമായി സഹകരിച്ചാണ് സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിലൂടെ സ്വർണം ഡെലിവറി ചെയ്തത്. സ്വിഗ്ഗി ഇൻസ്റ്റാമാർട്ടിൽ നേരിട്ട് സ്വർണ നാണയങ്ങൾ വാങ്ങാൻ പറ്റുന്ന സൗകര്യം അക്ഷയ തൃതീയ ദിനത്തിൽ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്വർണം വാങ്ങാൻ ശുഭ ദിനമായാണ് അക്ഷയതൃതീയ ദിനത്തെ എല്ലാവരും കാണുന്നത്. അതിനാൽത്തന്നെ രാജ്യത്തെ ഏറ്റവും ഉയർന്ന Read More…
കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. മസ്തിഷ്ക മരണമടഞ്ഞ തമിഴ്നാട് കന്യാകുമാരി സ്വദേശിയായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ 26 വയസുള്ള യുവാവിനാണ് മാറ്റിവച്ചത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. കാര്‍ഡിയോമയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാതിരുന്ന യുവാവിനാണ് ഇത് സഹായകമായത്. ഇന്ന് അതിരാവിലെ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ രാവിലെ 10 മണിയോടെ പൂര്‍ത്തിയായി. കരള്‍, 2 വൃക്കകള്‍ എന്നിവയും ദാനം Read More…
ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി തിഹാർ ജയിലിൽ കിടക്കുമായിരുന്നു- കെ സുധാകരൻ
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിന് ആത്മാർത്ഥതയുണ്ടായിരുന്നെങ്കിൽ സ്വർണക്കടത്ത്, ഡോളർക്കടത്ത്, ലൈഫ് മിഷൻ പദ്ധതി, മാസപ്പടി കേസുകൾ അട്ടിമറിക്കപ്പെടില്ലായിരുന്നുവെന്നും ഇതിൽ ഏതെങ്കിലുമൊരു കേസ് ശരിയായി അന്വേഷിച്ചിരുന്നെങ്കിൽ പിണറായി വിജയൻ തിഹാർ ജയിലിൽ കിടക്കുമായിരുന്നുവെന്നും കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. സുധാകരൻ. സിപിഎം- ബിജെപി അന്തർധാര കേരളത്തിൽ വളരെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിൻ്റെ ദുർഭരണത്തിൽ നിന്ന് ശ്രദ്ധ തിരിക്കുവാൻ വേണ്ടിയാണ് എം.പി ഫണ്ട് ചെലവഴിച്ചിട്ടില്ലെന്ന പച്ചക്കള്ളം സി.പി.എം പ്രചരിപ്പിക്കുന്നത്. കണ്ണൂരിൽ മാത്രല്ല എല്ലാ മണ്ഡലങ്ങളിലും ഇവർക്ക് ഇത് മാത്രമേ Read More…