ഫിഷറിസ് വകുപ്പ് വഴി പിഎംഎംഎസ് വൈ (PMMSY) പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. മത്സ്യകൃഷി പദ്ധതികളിലേക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 05.
1. ഓരുജല മത്സ്യകൃഷി- കൺസ്ട്രക്ഷൻ ആൻ്റ് ഇൻപുട്ട്
2. പിന്നാമ്പുറക്കുളങ്ങളിലെ അലങ്കാര മത്സ്യകൃഷി
3. മീഡിയം സ്കെയിൽ ഓർണമെൻ്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്
4. ഇൻറഗ്രേറ്റഡ് ഓർണമെൻ്റൽ ഫിഷ് റെയറിംഗ് യൂണിറ്റ്സ്
5. ഓരുജല കൂട് മത്സ്യകൃഷി
6. ഇൻസുലേറ്റഡ് വെഹിക്കൾ
7. ഫിഷ് കിയോസ്‌ക്- അക്വേറിയം/ഓർണമെൻ്റൽ ഫിഷ്
8. ശുദ്ധജല മത്സ്യകൃഷി-കൺസ്ട്രക്ഷൻ
കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഓഫീസുമായി ബന്ധപ്പെടുക
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്‌ടർ ഓഫീസ് (മേഖല) എറണാകുളം
ഫോൺ 0484 2392660.
ഇ-ടെ൯ഡർ ക്ഷണിച്ചു
കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാര്‍ഷിക പദ്ധതിയിലുള്‍ പ്പെടുത്തി ബ്ലോക്ക് പഞ്ചായത്ത് വനിത കോൺഫറന്‍സ് ഹാളില്‍ എ.സി സ്ഥാപിക്കുന്നതിന് ഇ-ടെ൯ഡർ ക്ഷണിച്ചു.
ഇ-ടെ൯ഡർ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും, www.lsgkerala.gov.in വെബ് സൈറ്റില്‍ നിന്നും അറിയാം. ഫോൺ 0485 2822544. ടെൻഡര്‍ സര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 08 രാവിലെ 11 വരെ.
ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിലെ 127 അങ്കണവാടികളിലേക്ക് രജിസ്റ്ററും കണ്ടിജൻസി സാധനങ്ങളും വിതരണം ചെയ്യുന്നതിന് താല്‌പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. ഫോൺ: 9188959723
പ്രീസ്കൂൾ കിറ്റ് വിതരണം: ടെൻഡർ ക്ഷണിച്ചു
വനിതാ ശിശുവികസന വകുപ്പിന് കീഴിലെ ഇടപ്പള്ളി അഡീഷണൽ ഐസിഡിഎസ് പ്രോജക്‌ടിലെ 127 അങ്കണവാടികൾക്ക് ആവശ്യമുള്ള പ്രീസ്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‌പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി മൂന്നിന് ഉച്ചയ്ക്ക് രണ്ട് വരെ ടെൻഡറുകൾ സമർപ്പിക്കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് ടെൻഡറുകൾ തുറക്കും.
വനിതാ ശിശുവികസന ഓഫീസർ, ഇടപ്പള്ളി (അഡീഷണൽ ) വനിതാ വികസന കേന്ദ്രം ബിൽഡിംഗ്, നജാത്ത് നഗർ, ചങ്ങമ്പുഴ നഗർ പി.ഒ കളമശ്ശേരി -682033 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്.ഫോൺ : 9188959723
*പ്രീസ്ക്കൂൾ കിറ്റ് വിതരണം ടെ൯ഡർ ക്ഷണിച്ചു*
മൂവാറ്റുപുഴ അഡീഷണൽ ഐസിഡിഎസ് പ്രോജക്‌ടിലെ 91 അങ്കണവാടികൾക്ക് ആവശ്യമുള്ള പ്രീസ്ക്കൂൾ എഡ്യൂക്കേഷൻ കിറ്റ് വിതരണം ചെയ്യുന്നതിന് താല്‌പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവയിൽ നിന്നും വ്യവസ്ഥകൾക്ക് വിധേയമായി മത്സരസ്വഭാവമുള്ള ടെ൯ഡറുകൾ ഫെബ്രുവരി 07ന് ഉച്ചയ്ക്ക് 2 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും ലഭിക്കും. ഫോൺ 0485-2810018.
പ്രീസ്ക്കൂൾ കിറ്റ് വിതരണം ടെ൯ഡർ ക്ഷണിച്ചു
വാഴക്കുളം ഐസിഡിഎസ് പ്രോജക്ടിലെ 122 അങ്കണവാടികളിലേക്ക് 2023-24 വർഷത്തിൽ പ്രീസ്‌കൂൾ കിറ്റ് വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡർ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 06 ഉച്ചയ്ക്ക് 2 വരെ. വിശദ വിവരങ്ങൾ വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന വാഴക്കുളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിൽ ലഭ്യമാണ്. ഫോൺ 0484- 2677209.