ഈ വർഷത്തെ തൃശൂർ പൂരത്തിന് കൊടിയേറി. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളിത്തമുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും ഘടകപൂരങ്ങളായി പങ്കെടുക്കുന്ന എട്ട് ക്ഷേത്രങ്ങളിലുമാണ് പൂരം കൊടിയേറുന്നത്. ഇപ്പോൾ തിരുവമ്പാടി ക്ഷേത്രത്തിലാണ് പൂരം കൊടിയേറിയത്. ഉച്ചയ്ക്ക് 12 നും 12.15നും ഇടയിൽ പാറമേക്കാവിൽ പൂരം കൊടിയേറും. ഏപ്രില്‍ 19നാണ് തൃശൂര്‍ പൂരം നടക്കുക. 17ന് വൈകിട്ട് ഏഴ് മണിക്ക് സാമ്പിൾ വെടിക്കെട്ട് നടക്കും.
അതേസമയം, ആനകളുടെ ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുറപ്പെടുവിച്ച ഉത്തരവ് കർശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി അറിയിച്ചു. തൃശൂർ പൂരത്തിൽ ആനകളെ പങ്കെടുപ്പിക്കുന്ന കാര്യത്തിൽ കർശന നിർദേശങ്ങൾ ആണ് ഹൈക്കോടതി മുന്നോട്ട് വച്ചത്.