Hibi Eden
kerala news Politics

ദ്വീപിന്റെ മനം കവർന്ന് ഹൈബി

കൊച്ചി: വൈപ്പിൻ നിയോജകമണ്ഡലത്തിലായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡന്റെ ഇന്നലത്തെ സ്വീകരണ പരിപാടി. രാവിലെ ഏഴ് മണിക്ക് ഫോർട്ട് വൈപ്പിനിൽ നിന്നാണ് വാഹന പര്യടനം ആരംഭിച്ചത്. നൂറുകണക്കിന് പ്രവർത്തകരാണ് ഇവിടെ സ്വീകരണ ചടങ്ങിനെത്തിയത്. മുൻ എം.പി കെ പി ധനപാലൻ സ്ഥാനാർഥി പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് ഗോശ്രീ ജംഗ്‌ഷനിലെത്തിയ ഹൈബിയെ കുട്ടികളും മുതിർന്നവരും അടങ്ങുന്ന സംഘം ആർപ്പുവിളികളോടെയാണ് സ്വീകരിച്ചത്. സിആർഇസഡ്‌ സംബന്ധിച്ചും മത്സ്യത്തൊഴിലാളികളുടെ വിവിധ വിഷയങ്ങളിലും പാർലമെന്റിലടക്കം നടത്തിയ പോരാട്ടങ്ങൾ വിവരിച്ച് ഹൈബിയുടെ ചെറു പ്രസംഗത്തെ കയ്യടിച്ചാണ് ജനങ്ങൾ സ്വീകരിച്ചത്. ഗോശ്രീ ബസുകളുടെ നഗരപ്രവേശം സംബന്ധിച്ച പോരാട്ടം തുടരുമെന്നും ഹൈബി പ്രഖാപിച്ചു. ഇതും ആവേശത്തോടെയാണ് ജനങ്ങൾ സ്വീകരിച്ചത്. പുതുവൈപ്പിലും എളങ്കുന്നപുഴയിലും ഞാറക്കലുമെല്ലാം കനത്ത ചൂടിനെ മറികടന്ന് സ്ത്രീകളടക്കം നിരവധിപ്പേരാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. ഓരോ സ്വീകരണ കേന്ദ്രവും എം പി എന്ന നിലയിൽ ഹൈബിയുടെ കയ്യൊപ്പ് പതിഞ്ഞിയവയായിരുന്നു. സ്നേഹ ചുംബനം നൽകിയാണ് ഇവിടത്തെ അമ്മമാരും കുട്ടികളും ഹൈബി ഈഡനെ സ്വീകരിച്ചത്. ഞാറക്കൽ ആശുപത്രിപ്പടി ജംഗ്‌ഷനിലാണ് ഉച്ചയ്ക്ക് പ്രചാരണം അവസാനിച്ചത്. വൈകിട്ട് കടമക്കുടി വടക്ക് നിന്ന് ആരംഭിച്ച വാഹന പര്യടനം അറുപതോളം സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ട് മൂലമ്പിള്ളിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *