കൊച്ചി – മലയാളിയുടെ ജീവിതം സിനിമയുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. മലയാളിക്ക്
അമ്മയുടെ മുഖവും മാതൃത്വത്തിന്റെ ഭാവവും നൽകിയത് കവിയൂർ പൊന്നമ്മ എന്ന മഹാ നടിയും..
പ്രേംനസീർ മുതൽ പുതുമുഖ നായകന്മാരുടെ വരെ അമ്മയായി മാറിയ അനുഗൃഹീത കലാകാരി. മമ്മൂട്ടി, മോഹൻലാൽ എന്നീ നടന്മാരുടെ അമ്മയായി മാത്രം 100 ൽ അധികം ചിത്രങ്ങൾ..
മലയാളത്തിന്റെ ഈ അമ്മ ഇപ്പോൾ കരുമാല്ലൂർ പുറപ്പിള്ളിക്കാവിനടുത്ത് വിശ്രമ ജീവിതം നയിക്കുന്നു.
കവിയൂർ പൊന്നമ്മയെ സന്ദർശിക്കാനും അനുഗ്രഹം തേടാനുമാണ് എൻ.ഡി.എ. സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണൻ കരുമാല്ലൂരിലെ വീട്ടിലെത്തിയത്.
എൻ.ഡി.എ സ്ഥാനാർത്ഥി രാവിലെ മുതൽ കരുമാല്ലൂർ മണ്ഡത്തിലെ വിവിധ സ്ഥാപനങ്ങളും പ്രധാന വ്യക്തികളെയുമാണ് സന്ദർശിച്ചത്.
ആയിരൂർ സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്ത് ഫുട്ബോൾ പരിശീലിക്കുന്ന കുട്ടികളോടൊപ്പം. അവരുടെ കളിയിൽ പങ്കു ചേരാനും ആ പഴയ അധ്യാപകന് വൈഷമ്യമുണ്ടായില്ല.
മോദിസർക്കാർ കായിക മേഖലയ്ക്കും സ്പോർട്ട്സ് മേഖലയ്ക്കും നൽകുന്ന പ്രാധാന്യത്തെക്കുറിച്ചും ക്രീഡാ ഭാരതിയെക്കുറിച്ചുമൊക്കെ അദ്ദേഹം അവരോട് സംസാരിച്ചു.
ആയിരൂരിലെ ജ്യൂൺ ജ്യോതി യാക്കോബായ സെമിനാരിയിലും കരുമാല്ലൂർ തട്ടാമ്പടി സെന്റ് മേരീസ് കോൺവെന്റിലും അദ്ദേഹം സന്ദർശിച്ചു.
വടക്കെ കുത്തിയതോട് സെന്റ്. ജോസഫ് സ്നേഹസദൻ, അഡേഷൻ കോൺവെന്റ്, സെന്റ്. തോമസ് ചർച്ച്, ശാന്തി നിവാസ് കോൺവെന്റ്, കുറ്റിപ്പുഴ സെന്റ് ഫ്രാൻസിസ് കോൺവെന്റ്, തേലത്തുരുത്ത് സെന്റ്. കാർമ്മൽ കോൺവെന്റ് എന്നിവിടങ്ങളിലും മാഞ്ഞാലി റോഡിൽ സ്ത്രീകൾ മാത്രം ജോലി ചെയ്യുന്ന പാവ നിർമ്മാണശാലയും അദ്ദേഹം സന്ദർശിച്ചു. മനയ്ക്കപ്പടി വേഴാ പറമ്പ് മനയിലെത്തി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയും വാസ്തു ശാസ്ത്ര വിദഗ്ധനുമായ വേഴാ പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാടിനെയും സന്ദർശിച്ചു.
മനയ്ക്കപ്പടി സെന്റ്. ജോസഫ് ചർച്ച്,കരുമാല്ലൂർ എൻ. എസ്. എസ്. കരയോഗം, പുറപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം, നീറിക്കോട് എസ്. എച്ച്. കോൺവെന്റ്, ഒളനാട് സെന്റ്. ആന്റണീസ് സദൻ, പാനായിക്കുളം സെന്റ്. ബെനഡിക്ട് കോൺവെന്റ്, കുന്നേൽ സിസ്റ്റേഴ്സ് ഓഫ് നസ്രത്ത് കോൺവെന്റ്, ഉത്സവം നടക്കുന്ന തിരുവാല്ലൂർ മഹാദേവക്ഷേത്രം, വെളിയത്തുനാട് ആറ്റിപ്പുഴക്കാവ് .ക്ഷേത്രം, കാരകുന്ന് സെന്റ്. ജോസഫ് ചർച്ച്, കാരാകുന്ന് . അയ്യപ്പക്ഷേത്രം, കാരാകുന്ന് കോൺവെന്റ് എന്നിവിടങ്ങളിലും അദ്ദേഹം സന്ദർശിച്ചു.
വൈകീട്ട് എറണാകുളം സൗത്ത് മണ്ഡലത്തിൽ വാഹനത്തിൽ പര്യടനം
കലൂർ മെട്രോ സ്റ്റേഷനിൽ നിന്നും ആരംഭിച്ച് കത്തൃക്കടവ് റോഡ്, ഗാന്ധിനഗർ, ടി.ഡി അമ്പലം, വളഞ്ഞമ്പലം, രവിപുരം ക്ഷേത്രം മട്ടുമ്മേൽഎന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തേവര ഫെറിയിൽ സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *