കൊച്ചി: ശിക്ഷയിൽ നിന്നും ഒഴിവാക്കി വെറുതേ വിടണമെന്ന് ആവശ്യപ്പെട്ട് ടി.പി വധക്കേസ് പ്രതികൾ സമർപ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവക്കുകയായിരുന്നു. ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിചാരണക്കോടതി ഉത്തരവിനെതിരെ പ്രതികള്‍ നല്കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. രണ്ട് പ്രതികളെ വെറുതേ വിട്ട വിചാരണക്കോടതി നടപടിയും കോടതി റദ്ദാക്കി. കെ.കെ.കൃഷ്ണന്, ജ്യോതിബാബു എന്നിവരെ വെറുതേ വിട്ട വിധിയാണ് റദ്ദാക്കിയത്. പ്രതികളെ വെറുതേവിട്ടതിനെതിരേ കെ.കെ.രമ നല്കിയ ഹര്‍ജിയിലാണ് കോടതി ഇടപെടല്‍. എന്നാല്‍ കേസില്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനനെ വെറുതേ വിട്ട വിധി കോടതി ശരിവച്ചു.
