കൊച്ചി : മോദിയുടെ ഗ്യാരണ്ടി – പുതിയ കേരളം -എന്ന മുദ്രാവാക്യമുയർത്തി എൻ.ഡി.എ സംസ്ഥാന ചെയർമാനും ബി ജെ പി സംസ്ഥാന പ്രസിഡണ്ടുമായ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഫെബ്രു – 24 ശനിയാഴ്ച കൊച്ചിയിലെത്തും.
പദയാത്രയിൽ കാൽ ലക്ഷം എൻ. ഡി.എ. പ്രവർത്തകർ പങ്കെടുക്കുമെന്ന് സ്വാഗത സംഘം ജന കൺവീനർ അഡ്വ. കെ.എസ്. ഷൈജു അറിയിച്ചു.
വൈകീട്ട് 4 ന് രാജേന്ദ്ര മൈതാനിയിൽ ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിക്കുന്ന പദയാത്ര വൈറ്റിലയിൽ സമാപിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പുതുതായി ആയിരത്തോളം പേർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിക്കും.
പദയാത്രയുടെ ഭാഗമായി ജാഥാ ക്യാപ്റ്റൻ നഗരത്തിലെ പ്രത്യേകം ക്ഷണിക്കപ്പെട്ടവർ, വനിത സംരംഭകർ എന്നിവരുമായി സംവദിക്കും. എറണാകുളം . ലോകസഭ മണ്ഡലത്തിലെ ബലിദാനികളുടെ വീടുകൾ സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പദയാത്രയുടെ മുന്നൊരുക്കങ്ങളുടെ ഭാഗമായി റിട്ട. ജ. പി.എൻ. രവീന്ദ്രൻ മുഖ്യരക്ഷാധികാരിയായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു പ്രവർത്തനം തുടങ്ങി.
ഡോ. കെ.എസ് രാധാകൃഷ്ണൻ ( ബി ജെ പി സംസ്ഥാന വൈസ് പ്രസിഡണ്ട് ), കുരുവിള മാത്യുസ് ( നാഷണലിസ്റ്റ് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ), രാമചന്ദ്രൻ പി.പി (എൽ. ജെ.പി സംസ്ഥാന പ്രസിഡണ്ട് ) എന്നിവർ രക്ഷാധികാരികളുമാണ്. റിട്ട. ജ. വി. ചിദംബരേഷാണ് സ്വാഗത സംഘം ചെയർമാൻ
കെ.വി.എസ്. ഹരിദാസ്, അഡ്വ. ടി.പി. സിന്ധുമോൾ ( ബിജെപി സംസ്ഥാന വക്താക്കൾ ), പ്രൊഫ.. മോഹൻ( ബി ഡി ജെ എസ് സംസ്ഥാന സമിതിയംഗം ), എം.എ. അലി എന്നിവരാണ് വൈസ് ചെയർമാൻമാർ.
അഡ്വ.കെ.എസ്. ഷൈജു ( ബി ജെ പി ജില്ലാ പ്രസിഡണ്ട് ) ജന. കൺവീനറും ലാലു ( എൽ ജെപി ജില്ലാ പ്രസിഡണ്ട്), അഡ്വ. ശ്രീകുമാർ തട്ടാരത്ത് ( ബി.ഡി. ജെ.എസ്. ജില്ലാ പ്രസിഡണ്ട് ), ഹെർമൻ ( ആർ.എൽ. ജെ.പി. ജില്ലാ പ്രസിഡണ്ട് ), എൻ.പി ശങ്കരൻകുട്ടി( ബിജെപി സംസ്ഥാന സമിതിയംഗം ), എസ്. സജി ( ബി ജെ പി ജില്ലാ ജന. സെക്രട്ടറി), ജോയ് എളമക്കം ( എൻ. കെ സി ജില്ലാ പ്രസിഡണ്ട് ), പ്രദീപ് കുന്നുകര (ജെ. ആർ.പി. ജില്ലാ പ്രസിഡണ്ട് ), എൻ. എൻ. ഷാജി (എൻ. കെ. സി) എന്നിവർ സ്വാഗത സംഘം കൺവീനർമാരായി പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം അറിയിച്ചു.