കൊച്ചി: മുന്‍നിര ഉരുക്കു ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ ഹില്‍റ്റണ്‍ മെറ്റല്‍ ഫോര്‍ജിങ് ലിമിറ്റഡ് റെയില്‍വേ ഫോര്‍ജ്ഡ് വാഗണ്‍ വീല്‍ നിര്‍മ്മാണം വിപുലീകരിക്കുന്നു. പ്രതിവര്‍ഷം 48000 വീലുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള പ്ലാന്റ് കമ്പനി പുതുതായി ഒരുക്കിയിട്ടുണ്ട്. വിപണിയില്‍ വര്‍ധിച്ചു വരുന്ന ആവശ്യം കണക്കിലെടുത്ത് ബിസിനസ് വിപുലപ്പെടുത്താനാണ് കമ്പനിയുടെ പദ്ധതി. സമീപ ഭാവിയില്‍ ടെന്‍ഡറുകളിലൂടെ കൂടുതല്‍ വീല്‍ നിര്‍മ്മാണ ഓര്‍ഡറുകളാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഈ രംഗത്ത് 18 മാസം പിന്നിട്ട കമ്പനി ഇതിനകം രണ്ടായിരത്തിലേറെ റെയില്‍വേ വാഗണ്‍ വീലുകള്‍ വിവിധ ഇന്ത്യന്‍ റെയില്‍വേ വര്‍ക്ക്ഷോപ്പുകള്‍ക്കായി വിതരണം ചെയ്തിട്ടുണ്ട്. റെയില്‍വേ വീലുകള്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന ആദ്യ ഇന്ത്യന്‍ എംഎസ്എംഇ ആണ് ഹില്‍റ്റണ്‍. കമ്പനിയുടെ വിറ്റുവരവിലും അറ്റാദായത്തിലും വര്‍ഷംതോറും മികച്ച വര്‍ധനയുണ്ട്.
Related Articles
ലോറിയിൽനിന്ന് കല്ലുതെറിച്ചുവീണ് പരുക്കേറ്റ ബി.ഡി.എസ്. വിദ്യാർഥി മരിച്ചു
Posted on Author admin
കരിങ്കല്ലുമായി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് പോയ ടിപ്പർ ലോറിയിൽനിന്ന് കരിങ്കല്ല് തെറിച്ചുവീണു ബി.ഡി.എസ്. വിദ്യാർത്ഥിക്ക് പരുക്കേൽക്കുകയും മരണപ്പെടുകയും ചെയ്തു.
എറണാകുളം ജില്ലയിൽ ചൂട് കൂടുന്നു: നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി
Posted on Author admin
എറണാകുളം ജില്ലയിൽ ചൂട് കൂടി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് നിർദേശങ്ങളുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി.
ബസും കാറും കൂട്ടിയിടിച്ചു 3പേർക്ക് പരുക്കേറ്റു.
Posted on Author Web Editor
പാലാ . സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ എറണാകുളം സ്വദേശികളായ പ്രിൻസ് ( 52), സന്തോഷ് ( 47) സനറ്റ് ജെൻസൺ ( 32) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ ദേശീയപാതയിൽ കുട്ടിക്കാനത്തിനും പീരുമീടിനും മധ്യേയായിരുന്നു അപകടം. ഗ്ലാസ് വർക്ക് ജീവനക്കാരായ എറണാകുളം സ്വദേശികൾ ജോലി സൈറ്റ് സന്ദർശിക്കാൻ പോകുന്നതിനിടെയാണ് അപകടം.