തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവില വർധിച്ചു. ഫെബ്രുവരി ഒന്നിനും രണ്ടിനും സ്വർണവില വർധിച്ചെങ്കിലും ശേഷം ഇതുവരെ സ്വർണവില ഇടിഞ്ഞു. ഇന്ന് 200 രൂപയാണ് സ്വർണത്തിന് കൂടിയത്. ഒരു പവൻ സ്വർണത്തിന് 46400 രൂപയാണ് ഇന്നത്തെ വിപണി വില.
കഴിഞ്ഞ മൂന്ന് ദിവസമായി 440 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 25 രൂപ വർധിച്ചു. വിപണി നിരക്ക് 5800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 15 രൂപ ഉയർന്നു. വിപണി വില 4795 രൂപയാണ്.