തിരുവനന്തപുരം: ഇക്കുറി കേരളത്തില്‍ ചരിത്രം മാറുമെന്ന് പറഞ്ഞ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. ഇത്തവണ സംസ്ഥാനത്ത് ബി.ജെ.പി. രണ്ടക്കം തികയ്ക്കുമെന്നും പ്രധാനമന്ത്രിയില്‍ എല്ലാവരും വിശ്വാസം അര്‍പ്പിക്കുന്നുവെന്ന് വ്യക്തമായെന്നും പറഞ്ഞ അദ്ദേഹം വയനാട്ടില്‍ നൂറ് ശതമാനം വിജയം ഉറപ്പാണെന്നും കൂട്ടിച്ചേർത്തു. മോദിജിയെ എല്ലാവരും വിശ്വസിക്കുന്നുവെന്നും പിണറായിയെ ആർക്കും വിശ്വാസമില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
