കോഴിക്കോട്: ഇറച്ചി വിലയിൽ വർധനവേർപ്പെടുത്താൻ തീരുമാനിച്ച് ഇറച്ചി വ്യാപാരികൾ. ഈ തീരുമാനം കന്നുകാലികൾക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തിലാണ്. ഓൾ കേരള മീറ്റ് മർച്ചന്റ് അസോസിയേഷൻ യോഗം കൈക്കൊണ്ട തീരുമാനം അനുസരിച്ച് വില വർദ്ധനവ് മേയ് 15 മുതൽ ഏർപ്പെടുത്തുമെന്നാണ് തീരുമാനം. സംസ്ഥാന രക്ഷാധികാരി കുഞ്ഞായിൻ കോയയാണ് കോഴിക്കോട് കാലിക്കറ്റ് ടവറിൽ ചേർന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറൽബോഡി യോഗം ഉൽഘാടനം ചെയ്തത്. അദ്ദേഹം പറഞ്ഞത് ഇറച്ചി വില വർദ്ധനവിന് പിന്നിൽ കന്നുകാലികൾക്കുണ്ടാകുന്ന അനിയന്ത്രിത വിലവർധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്, തുകൽ, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് എന്നാണ്.
