കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയിൽ വർദ്ധനവ്. ഇന്ന് കൂടിയത് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ്. പവന് 53,000 രൂപ എന്ന നിലയിലും ഗ്രാമിന് 6,625 രൂപ എന്ന നിലയിലുമാണ് ഇതിടെ വ്യാപാരം പുരോഗമിക്കുന്നത്. സ്വർണ്ണവില കഴിഞ്ഞദിവസം 800 രൂപ കുറഞ്ഞ് പവന് 52,440 രൂപ എന്ന നിലയിൽ എത്തിയിട്ടുണ്ടായിരുന്നു. ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാർച്ച് 29നാണ്. ഒറ്റയടിക്ക് 440 രൂപ വർധിച്ച് അന്ന് 50,400 രൂപയായിരുന്നു.
