ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാലയിലെ സംസ്കൃതം ജനറൽ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ്, കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ലേണിംഗ് ആൻഡ് റിസർച്ച് ഇൻ എൻഷ്യന്റ് ഇന്ത്യൻ വിസ്ഡം എന്നിവയുടെ സഹകരണത്തോടെ സംസ്കൃത പഠനങ്ങളിൽ അന്തർദ്ദേശീയ പ്രഭാഷണപരമ്പര സംഘടിപ്പിക്കുന്നു. മാർച്ച് 21ന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലുള്ള അക്കാദമിക് ബ്ലോക്ക് ഒന്നിൽ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് സാൻസ്ക്രിറ്റ് സ്റ്റഡീസ് സെക്രട്ടറി ജനറൽ പ്രൊഫ. മാക്കോമസ് ടെയ് ലർ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസലർ പ്രൊഫ. എം. വി. നാരായണൻ മുഖ്യാതിഥിയായിരിക്കും. പശ്ചിമ ബംഗാളിലെ ശാന്തിനികേതനിലുള്ള വിശ്വഭാരതി സർവ്വകലാശാലയിലെ പ്രൊഫസർ അരുണ രഞ്ജൻ മിശ്ര പ്രഥമ പ്രഭാഷണം നിർവ്വഹിക്കും. തിരുവനന്തപുരത്തെ കാന്തല്ലൂർ ശാല ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹയർ ലേണിംഗ് ആൻഡ് റിസർച്ച് ഇൻ എൻഷ്യന്റ് ഇന്ത്യൻ വിസ്ഡം ഡയറക്ടർ ഇൻ ചീഫ് പ്രൊഫ. മുരളീമാധവൻ അധ്യക്ഷനായിരിക്കും. പ്രോ വൈസ് ചാൻസലർ പ്രൊഫ. കെ. മുത്തുലക്ഷ്മി, പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. പി. വി. രാമൻകുട്ടി, രജിത അമ്പിളി കെ. സി., ഡോ. ലിഷ സി. ആർ. എന്നിവർ പ്രസംഗിക്കും.
Related Articles
കാർഷിക മേഖലയിൽ ശക്തമായ ഇടപെടലുണ്ടാകുമെന്ന് ഉറപ്പു ലഭിച്ചു : പി.സി. ജോർജ്
കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു.
സംസ്ഥാനത്ത് 71.16 ശതമാനം പോളിങ്; അന്തിമ കണക്കിൽ മാറ്റം വരാമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ
തിരുവനന്തപുരം: കേരളത്തിൽ 71.16 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ കണക്കുകൾ. അതേസമയം, സംസ്ഥാനത്തെ പോളിങ്ങിൽ ഇനിയും മാറ്റം വരാമെന്നും കമീഷൻ അറിയിച്ചു. വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടും ചേർക്കാതെയാണ് ഈ കണക്ക്. തപാൽവോട്ടുകൾ കൂടി ചേർക്കുന്നതോടെ പോളിങ് 72 ശതമാനം പിന്നിടും. എന്നാലും കഴിഞ്ഞതവണത്തെ പോളിങ് ശതമാനത്തിൽ എത്തില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ 77.84 ശതമാനമായിരുന്നു പോളിങ്. ലോക്സഭാ തെരഞ്ഞെടുപ്പ് പോളിങ് ശതമാനം മണ്ഡലം തിരിച്ച്;1. തിരുവനന്തപുരം-66.46 2. ആറ്റിങ്ങല്-69.40 3. കൊല്ലം-68.09 4. Read More…
മൂന്ന് മാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി.
മൂന്ന് മാസം തുടർച്ചയായി റേഷൻ വിഹിതം വാങ്ങാതിരുന്നതിനാൽ സംസ്ഥാനത്ത് 59,688 കുടുംബങ്ങളുടെ സൗജന്യ റേഷൻ വിഹിതം റദ്ദാക്കി.