Jasna case
kerala news News

ജസ്‌ന തിരോധാന കേസ്: പിതാവിൻ്റെ ഹർജിയിൽ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

 തിരുവനന്തപുരം:കോടതി ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടു. ജസ്‌നയുടെ പിതാവ് സമർപ്പിച്ച ഹർജിയിൽ ഉത്തരവ്  തിരുവനന്തപുരം സി ജെ എം കോടതിയുടേതാണ്. പിതാവ് ജെയിംസ് നല്‍കിയ പുതിയ തെളിവുകളെ ആസ്പദമാക്കി അന്വേഷണം നടത്തണമെന്നാണ് കോടതി നിർദേശിച്ചത്. സി.ജെ.എം. കോടതിയില്‍ സി.ബി.ഐ. അന്വേഷണം കാര്യക്ഷമമല്ലെന്നു കാട്ടി ജെസ്‌നയുടെ പിതാവ് ഹർജി സമർപ്പിച്ചരുന്നു. കൂടാതെ, കേസിലെ തെളിവുകളും മുദ്രവച്ച കവറില്‍ കോടതിയിൽ സമർപ്പിച്ചിരുന്നു. കോടതിയോട് ജസ്‌ന ജീവിച്ചിരിപ്പില്ലെന്നും അജ്ഞാത സുഹൃത്തിനെകുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമായി കൈമാറാമെന്നും പിതാവ് പറഞ്ഞിരുന്നു. തുടർന്ന് സി.ബി.ഐയോട് കോടതി കേസ് ഡയറി ഹാജരാക്കാന്‍ ആവശ്യപ്പെടുകയും സി.ബി.ഐ. നേരത്തെ ജെസ്‌നയുടെ പിതാവ് ഹാജരാക്കിയ തെളിവുകള്‍ പരിഗണിച്ചിട്ടില്ലെങ്കില്‍ തുടരന്വേഷണത്തിന് ഉത്തരവിടുമെന്ന് അറിയിക്കുകയുമായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *