തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും കുതിപ്പ്. അക്ഷയതൃതീയ ദിനമായ ഇന്ന് കൂടിയത് പവന് 680 രൂപയാണ്. ഇതോടെ പവന് 53600 രൂപ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 85 രൂപ കൂടി 6,700 രൂപയുമായി. ഇന്ന് രേഖപ്പെടുത്തിയത് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഇന്നലെ 52,920 രൂപയായിരുന്നു സ്വർണ്ണവില. ആദ്യമായി സ്വര്‍ണവില 50,000 കടന്നത് മാർച്ച് 29നായിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *