Muraleedharan, Padmaja
kerala news Politics

കോ​ണ്‍​ഗ്ര​സി​ന്‍റെ കാ​ര്യം പ​ത്മജ നോ​ക്കേണ്ടായെന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

കോ​ഴി​ക്കോ​ട്: കെ.​മു​ര​ളീ​ധ​ര​ന്‍ ബി.​ജെ.​പി. നേ​താ​വും സ​ഹോ​ദ​രി​യു​മാ​യ പ​ത്മ​ജ വേ​ണു​ഗോ​പാ​ലി​നെ​തി​രേ വി​മ​ര്‍​ശ​ന​വു​മാ​യി രംഗത്തെത്തി. കോ​ണ്‍​ഗ്ര​സി​ലുള്ള പ്ര​ശ്ന​ങ്ങ​ള്‍ ത​ങ്ങ​ള്‍ പ​രി​ഹ​രി​ക്കുമെന്നും അക്കാര്യങ്ങൾ പ​ത്മ​ജ നോ​ക്കേ​ണ്ടതില്ലെന്നും മുരളീധരൻ പറഞ്ഞു. സം​ഘ​ട​ന ദൗ​ര്‍​ബ​ല്യം കേ​ര​ള​ത്തി​ല്‍ എ​ല്ലാ​യി​ട​ത്തും ഉണ്ടെന്നു പറഞ്ഞ അദ്ദേഹം പാർട്ടിയെ പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ശക്തിപ്പെടുത്തുമെന്നും മു​ന്‍ അ​നു​ഭ​വം വെ​ച്ച് പ്ര​വ​ര്‍​ത്ത​നം ശ​ക്ത​മാ​ക്കുമെന്നും കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *