lok sabha election NDA
kerala news Local news Politics

കളമശ്ശേരിയിലും ചെറായിയിലുമായി ഡോ. കെ.എസ്. രാധാകൃഷ്ണൻ

കൊച്ചി: ഗുരുസ്ഥാനീയയും മലയാള നിരൂപണ സാഹിത്യത്തിലെ കുലപതിയും രാജ്യം പദ്മശ്രീ നൽകി ആദരിച്ച മഹാ വ്യക്തിത്വത്തിനുടമയുമായ ലീലാവതി ടീച്ചറെ ( ഡോ. എം, ലീലാവതി )
നേരിൽ കണ്ട് അനുഗ്രഹം വാങ്ങാൻ കഴിഞ്ഞത് മഹാഭാഗ്യമാണെന്നായിരുന്നു എൻ.ഡി.എ, സ്ഥാനാർത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്റെ അഭിപ്രായം.
കളമശ്ശേരി മണ്ഡലത്തിന്റെ പര്യടനത്തിന്റെ ഭാഗമായാണ് ടീച്ചറെ തൃക്കാക്കരയിലുള്ള വസതിയിൽ സന്ദർശിച്ചത്. പ്രസിദ്ധമായ തൃക്കാക്കര മഹാവിഷ്ണു ക്ഷേത്ര ദർശനത്തോടെയായിരുന്നു മണ്ഡലത്തിലെ പര്യടനത്തിന് തുടക്കം കുറിച്ചത്.
തുടർന്ന് തൃക്കാക്കര സെൻ്റ് മേരീസ് ലെവുക്ക കോൺവെൻ്റ് സന്ദർശിച്ചു.
പിന്നീട് കിഴക്കേ കടുങ്ങല്ലൂരിൽ അയോധ്യ പ്രിന്റേഴ്സിന്റെ ആദ്യ മാനേജിങ്ങ് ഡയറക്ടറും ജന്മഭൂമി മാനേജരുമായിരുന്ന പി.സുന്ദരത്തിൻ്റെ വസതിയിലെത്തി.
അടിയന്തിരാവസ്ഥയിൽ നടത്തിയ സമരങ്ങളെക്കുറിച്ചും പ്രവർത്തകർ നേരിട്ട കൊടിയ മർദ്ദനങ്ങളെക്കുറിച്ചും അദ്ദേഹവുമായി ഓർമ്മ പങ്കു വച്ചു. പ്രശസ്ത സാഹിത്യകാരി ഗ്രേസിയെയും ഭർത്താവും വീക്ഷണം പത്രാധിപ സമിതിയംഗവുമായിരുന്ന ശശികുമാറിനെയും കിഴക്കേ കടുങ്ങല്ലൂരിലുള്ള അവരുടെ വസതിയിൽ സന്ദർശിച്ചു.
മഹാരാജാസ് കോളേജിൽ വിദ്യാർത്ഥിയായും അധ്യാപകനുമായിരുന്ന കാലത്തെക്കുറിച്ച് അവിടുത്തെ പൂർവ്വ വിദ്യാർത്ഥികൾ കൂടിയായ അവരുമായി സംസാരിച്ചു.
കേരളവർമ്മ കോളേജ് അധ്യാപകൻ പ്രൊഫസർ സതീശനെ വസതിയിൽ സന്ദർശിച്ചു.
മുപ്പത്തടം ഫാത്തിമ മാത ചർച്ച് സന്ദർശിച്ച ശേഷം
അലുപുരം എൻ. എസ്. എസ് കരയോഗം സെക്രട്ടറി സുരേഷിനെ വസതിലെത്തി സന്ദർശിച്ചു.
ബിനാനിപുരം ഫാത്തിമ മാത ദേവാലയം.
ക്രൈസ്റ്റ് ഓഫ് കിംഗ് ചർച്ച് എന്നിവ സന്ദർശിച്ചു.
ബി ജെ പി നേതാവ് രാമദാസ് വരച്ച ക്രിസ്തുദേവൻ്റെ ചിത്രം കെ.എസ് രാധാകൃഷ്ണനും ചിത്രകാരനും ചേർന്ന് ഫാദർ ബിജുവിന് സമ്മാനിച്ചു.. ഏലൂർ വടക്കുംഭാഗം ഇൻഫൻ് ജീസസ് കോൺവെൻ്റ് സന്ദർശിച്ച ശേഷം ബി.ജെ.പി എറണാകുളം ജില്ലാ പ്രസിഡണ്ടും പ്രമുഖ തൊഴിലാളി സംഘടന പ്രവർത്തകനുമായിരുന്ന എൻ.കെ മോഹൻദാസിൻ്റെ വസതിയിലെത്തി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ചു. മഞ്ഞുമ്മൽ സെൻ്റ് ജോസഫ് ഹോസ്പിറ്റലിലെത്തി രോഗികളുടെ ക്ഷേമം അന്വേഷിക്കുകയും
ഡോക്ടർമാരുമായി സംസാരിക്കുകയും ചെയ്തു.
ഉച്ചയ്ക്ക് എറണാകുളത്ത് ടി.ഡി. റോഡിലുള്ള വസതിയിൽ വിശ്രമജീവിതം നയിക്കുന്ന മഹാരാജാസ് കോളേജിൽ തന്റെ ഫിലോസഫി അധ്യാപികയായിരുന്ന
പി.ജെ. രാജലക്ഷ്മിയമ്മ ടീച്ചറുടെ അനുഗ്രഹം തേടി.
വൈകീട്ട് ചെറായിയിലായിരുന്നു വാഹന പര്യടനം
കുടുങ്ങാശ്ശേരിയിൽ നിന്നും ആരംഭിച്ച് നെടുങ്ങാട്, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, ചെറായി, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം മാണി ബസാറിൽ പര്യടനം സമാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *