കൊച്ചി – ആലത്തൂർ, ആറ്റിങ്ങൽ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പു യോഗക്കളിൽ പങ്കെടുക്കുവാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ( ഏപ്രിൽ 14 ഞായർ) രാത്രി കൊച്ചിയിലത്തും.
രാത്രി 8.30 ന് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്ക്ടറിൽ നാവിക വിമാനത്താവളത്തിലും അവിടെ നിന്നും കാറിൽ എറണാകുളം സർക്കാർ ഗസ്റ്റ് ഹൗസിൽ എത്തും.
എറണാകുളം ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന പ്രധാനമന്ത്രി പിറ്റേന്ന് രാവിലെ തൃശൂർക്ക് തിരിക്കും.
അവിടെ ആലത്തൂർ ലോകസഭ മണ്ഡലത്തിൽ പെടുന്ന കുന്നംകുളം ചെറുവട്ടാനിയിൽ തിരഞ്ഞെടുപ്പുറാലിയെ അഭിസംബോധന ചെയ്യുന്ന അദ്ദേഹം
അവിടെ നിന്നും ആറ്റിങ്ങലേക്ക് പോകും.
കാട്ടാക്കട ക്രിസ്ത്യൻ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന പൊതുയോഗത്തിന് ശേഷം തിരിച്ച് കൊച്ചിയിലെത്തുന്ന അദ്ദേഹം ഉച്ചക്ക് 12-50 ന് ന്യൂഡൽഹിക്ക് മടങ്ങും.