കൊച്ചി: ഹൈബി ഈഡൻ എം.പിയുടെ പാർലമെന്റ് പ്രസംഗങ്ങളും പ്രവർത്തനങ്ങളും ജനങ്ങളിലേക്കെത്തിക്കുന്ന എൽ ഇ ഡി വാൻ എറണാകുളം മണ്ഡലത്തിൽ ഓടിത്തുടങ്ങി. കേരളത്തിൽ ആദ്യമായാണ് ഇത്തരമൊരു വാഹനം നിരത്തിലിറക്കുന്നത്. പ്രചാരണത്തിനായി എൽ ഇ ഡി സ്ക്രീൻ ഘടിപ്പിക്കുന്നതിനു പകരം മൂന്ന് വശത്തും സ്ക്രീനുകളുള്ള പൂർണ എൽ ഇ ഡി വാൻ ആണിത്.12 x 8 വലിപ്പമുള്ള മൂന്ന് സ്ക്രീനുകളാണ് വാഹനത്തിലുള്ളത്. കൂടുതൽ മികവുറ്റ ചിത്രങ്ങളും ശബ്ദവും ഇതിൽ അനുഭവവേദ്യമാകും. ഹൈബി ഈഡന്റെ പാർലമെന്റ് ചർച്ചകൾ, സ്വകര്യ ബില്ലുകൾ, ഡിബേറ്റുകൾ, പൊതു വിഷയങ്ങളിലെ ഇടപെടൽ തുടങ്ങി പ്രധാനപ്പെട്ട പ്രസംഗങ്ങളെല്ലാം എൽ ഇ ഡി വാനിലൂടെ മണ്ഡലത്തിലുടനീളം പ്രചരിപ്പിക്കാനാണ് യുഡിഎഫ് തെരഞ്ഞെടുപ്പ് സമിതി തീരുമാനം.
Related Articles
കടല്‍ രക്ഷാപ്രവര്‍ത്തനം – കണ്ട്രോള് റൂം ആരംഭിക്കും
Posted on Author Web Editor
നീണ്ടകര ഫിഷറീസ് സ്റ്റേഷന് കേന്ദ്രീകരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം ഇന്ന് (മെയ് 15) മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
റോഡ് സുരക്ഷാ മാസാചരണം : രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Posted on Author admin
റോഡ് സുരക്ഷാ മാസാചരണ പരിപാടിയുടെ സമാപനത്തിന്റെ ഭാഗമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ഉഷ്ണതരംഗ ഭീഷണി – തൊഴിലിടങ്ങളില്‍ വ്യാപക പരിശോധന
Posted on Author Web Editor
സംസ്ഥാനത്ത് ഉഷ്ണതരംഗ ഭീഷണി നില നില്ക്കുന്ന സാഹചര്യത്തില്‍ ജില്ലയില്‍ തൊഴില്‍ വകുപ്പ് വ്യാപക പരിശോധന നടത്തി.