Naked video call through Telegram
kerala news

ടെലിഗ്രാം വഴി നഗ്നവീഡിയോ കോൾ: മലയാളിയിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയ രാജസ്ഥാൻ സ്വദേശിനി പിടിയിൽ

വയനാട്: ടെലി​ഗ്രം വഴി ന​ഗ്നവീഡിയോകോൾ ചെയ്ത് ഭീക്ഷണിപ്പെടുത്തി ബത്തേരി സ്വദേശിയായ യുവാവില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ യുവതി ജയ്പൂരിൽ നിന്നാണ് അറസ്റ്റിലാകുന്നത്. യുവാവിൽ നിന്ന് യുവതി അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തിരുന്നു. ഇൻസ്പെക്ടർ സുരേഷ് ബാബുവും സംഘവും ചേർന്നാണ് രാജസ്ഥാൻ സവായ് മദേപൂർ ജില്ലയിലെ ജെറവാദ സ്വദേശി മനീഷ മീണയെ അറസ്റ്റ് ചെയ്യുന്നത്.

2023 ജൂലൈയിലാണ് ടെലി​ഗ്രം വഴി ന​ഗ്നവീഡിയോകോൾ ചെയ്ത് യുവാവിൽ നിന്ന് പണം തട്ടുന്നത്. പഞ്ചാബ് സ്വദേശിയുടെ പേരിലുള്ള സിം കാർഡ് ഉപയോ​ഗിച്ചാണ് ടെലി​ഗ്രമിൽ അക്കൗണ്ട് നിർമ്മിച്ചത്. ഇത്തരത്തിലുള്ള ചതിയിൽ അകപ്പെട്ടെന്ന് കാണിച്ച് യുവാവ് നൽകിയ പരാതിയിൽ കേസെടുത്ത് ഏഴുമാസത്തോളം നീണ്ട അന്വേഷണത്തിന് ശേഷമാണ് യുവതിയെ പിടികൂടിയത്. കേരള പൊലീസ് തന്നെ അന്വേഷിച്ച് രാജസ്ഥാനിൽ എത്തിയതറിഞ്ഞ യുവതി ഉടൻ തന്നെ യുവാവിന് തട്ടിയെടുത്ത തുക തിരികെ അയക്കുകയായിരുന്നു.

വ്യാജ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് യുവതി യുവാവിൽ നിന്ന് പണം സ്വീകരിച്ചത്. അപരിചിതരുടെ വീഡിയോ കോൾ സ്വീകരിക്കുന്ന പലരും ഇത്തരത്തിലുള്ള ചതി കുഴിയിൽ ചെന്ന് പെടാറുണ്ട്. 

Leave a Reply

Your email address will not be published. Required fields are marked *