kerala news

സം​സ്ഥാ​ന​ത്ത് തൽക്കാലം ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ല: മറ്റു മാർഗ്ഗങ്ങൾക്കായി കെ.എസ്.ഇ.ബി. ബോർഡ് യോഗം ചേരും 

തി​രു​വ​ന​ന്ത​പു​രം: വൈദ്യുതി ഉപയോഗം റിക്കാർഡ് ഉയരത്തിലെത്തി നിൽക്കുന്ന ഈ അവസരത്തിൽ സം​സ്ഥാ​ന​ത്ത് തത്ക്കാലം ലോ​ഡ് ഷെ​ഡിം​ഗ് ഇ​ല്ല. തീരുമാനമുണ്ടായത് ഇന്ന് വൈ​ദ്യു​തി​വ​കു​പ്പ് മ​ന്ത്രി കെ.​കൃ​ഷ്ണ​ന്‍​കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചേ​ര്‍​ന്ന ഉ​ന്ന​ത​ത​ല​യോ​ഗ​ത്തി​ലാ​ണ്. സർക്കാർ കെ.എസ്.ഇ.ബിയോട് ബ​ദ​ല്‍​മാ​ര്‍​ഗ​ങ്ങ​ള്‍ നി​ര്‍​ദേ​ശി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. കൊടുംചൂടിനാൽ ജനങ്ങൾ നട്ടംതിരിയുന്ന ഈ അവസരത്തിൽ ലോ​ഡ് ഷെ​ഡിം​ഗ് ഏ​ര്‍​പ്പെ​ടു​ത്തി​യാ​ല്‍ സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​വി​കാര​മു​ണ്ടാ​കാ​ന്‍ സാ​ധ്യ​ത​യുണ്ട്. യോഗത്തിൽ അമിതമായ വൈദ്യുതി ഉപയോഗം മൂലം നിയന്ത്രണം വേണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വൈ​ദ്യു​തി​മ​ന്ത്രി നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ള്‍ മു​ഖ്യ​മ​ന്ത്രി​യെ ധ​രി​പ്പിക്കുന്നതായിരിക്കും. ശേഷം കെ.എസ്.ഇ.ബിയുടെ ബോർഡ് യോഗം മറ്റുമാർഗ്ഗങ്ങൾക്കായി ചേരും. 

Leave a Reply

Your email address will not be published. Required fields are marked *