Saji cheriyan
Local news

‘ജോലിയില്ലാതെ ശമ്പളം വാങ്ങുന്നത് നമ്മുടെ കുഞ്ഞുങ്ങൾ കണ്ടുപഠിക്കുന്നു’; സർക്കാർ ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തി സജി ചെറിയാൻ 

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ഉദ്യോഗസ്ഥർക്ക് നേരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. മിക്ക ഓഫീസുകളിലും ഉദ്യോഗസ്ഥരില്ലെന്നും സഹപ്രവർത്തകരിൽ പലർക്കും ഒപ്പമുളളവരുടെ ഒപ്പ് വരെ ഇടുന്നുണ്ടെന്നും മന്ത്രി വിമർശിച്ചു. ‘എല്ലാ ചെറുപ്പക്കാർക്കും ഇന്ന് സർക്കാർ ജോലി വേണം. വലിയ കുഴപ്പമില്ലാതെ പെൻഷൻ കിട്ടി ജീവിച്ചു പോകാൻ വേണ്ടിയാണ് സർക്കാർ ജോലി സ്വപ്നം കാണുന്നത്. ജോലിക്ക് കയറുന്നവരെ പ്രശ്നമുള്ളൂ, പിന്നെ ഒന്നും കാര്യമില്ല. ഒരിക്കൽ ഡയറക്ടറേറ്റിൽ പോയി നോക്കി. അവിടെ 50 ശതമാനം പോലും ആളുകളില്ല.

ജോലിയില്ലാതെ ശമ്പളം വാങ്ങുന്നതാണ് നമ്മുടെ കുട്ടികൾ കണ്ടു പഠിക്കുന്നത്’. വലിയ കുഴപ്പമില്ലാതെ സർക്കാർ ഉദ്യോഗസ്ഥർ ഇപ്പോൾ മാറിയിട്ടുണ്ടെന്നും മന്ത്രി ഒടുവിൽ കൂട്ടിച്ചേർത്തു. 

Leave a Reply

Your email address will not be published. Required fields are marked *