Vandiperiyar molestation
Local news

വണ്ടിപ്പെരിയാർ പീഡനം: പെൺകുട്ടിയുടെ മാതാവിന്‍റെ റിട്ട് ഹരജി ഫയലിൽ സ്വീകരിച്ച് ഹൈകോടതി

കൊച്ചി: വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മാതാവ് സമർപ്പിച്ച റിട്ട് ഹരജി​ ഹൈകോടതി ഫയലിൽ സ്വീകരിച്ചു. കുറ്റക്കാരനെ വെറുതേവിടുകയും അപ്പീൽ നൽകുകയും ചെയ്ത കേസിൽ പുനരന്വേഷണം സാധിക്കുമോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

ഹരജി പരിഗണിച്ച ജസ്റ്റിസ് സിയാദ് റഹ്മാന്‍റെ ബെഞ്ച് റിട്ട് ഹരജി ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്കായി കൈമാറി. മറ്റ് അപ്പീൽ ഹരജികൾക്കൊപ്പം റിട്ട് ഹരജി കൂടി ഏത് ബെഞ്ച് കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് തീരുമാനമെടുക്കും. കുറ്റവാളിയെ രക്ഷിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ അന്വേഷണ സംഘത്തില്‍ നിന്നും വന്നു. തെളിവുകള്‍ ശേഖരിക്കുന്നതില്‍ പൊലീസ് വീഴ്ച വന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ തക്കസമയം സംഭവ സ്ഥലത്ത് എത്തിയില്ല. തെളിവുകള്‍ ശാസ്ത്രീയമായി ശേഖരിച്ച് കോടതിയില്‍ ഹാജരാക്കുന്നതിലും പരാജയപ്പെട്ടു.

ഡി.എൻ.എ തെളിവുകള്‍ ശേഖരിക്കുന്നതിലും വീഴ്ചയുണ്ടായി. ഈ സാഹചര്യത്തില്‍ ഹൈകോടതിയുടെ മേല്‍നോട്ടത്തില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ തലവനായി പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *