കൊച്ചി – മുതിർന്ന കോൺഗ്രസ്സ് നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്റെ കൊച്ചുമകൾ സുജാത മേനോനും ഭർത്താവ് അനിൽ കൃഷ്ണനും ബി ജെ പി യിൽ അംഗത്വമെടുത്തു.
ജവഹർ .നഗറിലെ അവരുടെ വസതിയിൽ എത്തിയ ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. കെ.എസ്. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറി എസ്. സജി എന്നിവർ ഇരുവരെയും പാർട്ടിയിലേക്ക് സ്വീകരിച്ചു. ഏരിയാ പ്രസിഡണ്ട് നൗഷാദ്. ഏരിയാ സെക്രട്ടറി ബാലൻ എന്നിവരും പങ്കെടുത്തു.