തിരുവനന്തപുരം: പോസ്റ്ററിൽ ചാരിനിന്നതിന് 14 കാരനായ വിദ്യാർത്ഥിയെ ബിജെപി നേതാവ് മർദിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് പൊലീസ്.  തിരുവനന്തപുരം കാലടിയിൽ നടന്ന സംഭവത്തിൽ ഫോർട്ട് പൊലീസാണ് കേസെടുത്തിരിക്കുന്നത്. ബിജെപി സ്ഥാനാർഥി രാജീവ്‌ ചന്ദ്രശേഖറിന്റെ പോസ്റ്ററിൽ ചാരിനിന്നതിനാണ് വിദ്യാർത്ഥിയെ മർദിച്ചത്. ബിജെപി തിരുവനന്തപുരം കാലടി ഏരിയ വൈസ് പ്രസിഡന്റ്‌ സതീശൻ കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.  സംഭവത്തിൽ സമീപവാസികൾ ബാലാവകാശ കമ്മീഷനിലും പരാതി നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *