Abdul rahim
International news kerala news National news News

അ​ബ്ദുൾ റ​ഹീ​മി​ന്‍റെ മോ​ച​നം; തുടർ നടപടികൾ വേഗത്തിലാക്കും 

കോ​ഴി​ക്കോ​ട്: പതിനെട്ടു വർഷമായി റി​യാ​ദി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി അ​ബ്ദുൾ റ​ഹീ​മി​ന്‍റെ മോ​ച​ന​ത്തി​നു വേണ്ടി 34 കോ​ടി ദ​യാ​ധ​നമാണ് സുമനസ്സുകളുടെ സഹായത്തോടെ സ​മാ​ഹ​രിക്കാൻ കഴിഞ്ഞത്. ഇതിനുള്ള തുടർനടപടികൾ നി​യ​മ​സ​ഹാ​യ സ​മി​തി യോ​ഗം ചേ​ർ​ന്ന് വേ​ഗ​ത്തി​ലാ​ക്കും. ഇ​ന്ത്യ​ൻ എം​ബ​സി​യെ പണം അടുത്ത ദിവസം തന്നെ കൈമാറാമെന്ന് അറിയിച്ചു. അബ്ദുൽ റഹീമിൻ്റെ മോ​ച​ന​ത്തി​നാ​യി സൗ​ദി​യി​ലെ കോ​ട​തി​യി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കേ​ണ്ട​തായു​ണ്ട്. രണ്ടു ദിവസം ബാങ്ക് അവധിയായായതിനാൽ പ​ണം കൈ​മാ​റ്റം ചെയ്യാൻ അതിനുശേഷം മാത്രമേ സാധിക്കുകയുള്ളൂ. നി​യ​മ​സ​ഹാ​യ സ​മി​തി​യു​ടെ പ്ര​തീ​ക്ഷ പണം ഒരാഴ്ച്ചയ്ക്കകം കൈമാറാൻ സാധിക്കുമെന്നാണ്. നി​യ​മ​സ​ഹാ​യ സ​മി​തി ദ​യാ​ധ​നം 34 കോ​ടി ക​വി​ഞ്ഞതോ​ടെ ഇ​തി​നാ​യു​ള്ള പ​ണ​സ​മാ​ഹ​ര​ണം അവസാനിപ്പിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *