സ്വർണക്കടത്തുകാരെ കരിപ്പൂർ വിമാനത്താവളത്തിൽ സഹായിച്ച മൂന്ന് ജീവനക്കാർ ഡി.ആർ.ഐയുടെ പിടിയിൽ. താത്കാലിക ജീവനക്കാരായ മൂന്ന് പേരെ കഴിഞ്ഞ ദിവസം രാത്രിയാണ് ഡി ആർ ഐ പിടികൂടിയത്. സുരക്ഷിതമായി അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരന്റെ പക്കലുണ്ടായിരുന്ന സ്വർണം പുറത്തെത്തിക്കാൻ സഹായിച്ചതിനാണ് പിടിയിലായത്.
ഇവർ മിശ്രിത രൂപത്തിലുള്ള 84 ലക്ഷം രൂപയുടെ ഒന്നേകാൽ കിലോ ഗ്രാം സ്വർണം കടത്താനാണ് സഹായം നൽകിയത്. ഡി ആർ ഐയുടെ കൊച്ചി യൂണിറ്റാണ് പ്രതികളെ പിടികൂടിയത്.