തൃശ്ശൂര്‍: ഐസിഐസിഐ ബാങ്ക് തൃശ്ശൂര്‍ നഗരത്തില്‍ പുതിയ ശാഖ ആരംഭിച്ചു.സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ശാഖയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരത്തിലെ 9-ാമത് ശാഖയാണിത്. ബാങ്കിന് ജില്ലയിലാകെ 20 ശാഖകളുണ്ട്. ഓഎംകെഎ ടവറിലെ ഗ്രൗണ്ട് ഫ്‌ളോറിലാണ് പുതിയ ശാഖ. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എടിഎം-ക്യാഷ് റീസൈക്ലര്‍ മെഷീനും (സിആര്‍എം) ശാഖയോട് അനുബന്ധിച്ചുണ്ട്.  210 ശാഖകളുടേയും 395 എടിഎമ്മുകളുടേയും വിപുലമായ ശൃംഖലയാണ് ബാങ്കിനു കേരളത്തിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *