kerala news Local news News

തൂശൂർ പൂരം; ആനയാഭരണങ്ങളുടെ ച​മ​യക്ക​ല​വ​റ തു​റ​ന്നു

തൃശൂർ: തൃശൂർ പൂരത്തിന് കൊടിയേറുമ്പോൾ ഇന്ന് ആനയാഭരണങ്ങളുടെ ചമയക്കലവറ തുറന്നു. വർണക്കുടകൾ, പീലിക്കണ്ണുകളുടെ ആലവട്ടങ്ങൾ, കാറ്റുപിടിക്കാത്ത വെൺചാമരങ്ങൾ തുടങ്ങി കരിവീരന്മാരുടെയും ഗജരാജന്മാരുടെയും സൗന്ദര്യത്തിന് മാറ്റുകൂട്ടുന്ന ആനയാഭരണങ്ങളുടെ രഹസ്യ ചമയപ്പുരയാണ് ഇന്ന് തുറന്നത്. കാഴ്ചക്കാരെ ഒരുപോലെ മോഹിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യുന്ന കാഴ്ചകളാണ് ഇവിടെയുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *