kerala news Local news

വേ​ണാ​ടിന് എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ സ്റ്റോ​പ്പി​ല്ല; സമയം ലാഭിക്കാനെന്ന് വി​ശ​ദീ​ക​ര​ണം

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഷൊ​ര്‍​ണൂ​രി​ലേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തു​ന്ന വേ​ണാ​ട് എ​ക്‌​സ്പ്ര​സി​ന്‍റെ എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ലെ സ്‌​റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്നു. മേ​യ് ഒ​ന്നു മു​ത​ല്‍ ട്രെ​യി​ന്‍ സൗ​ത്തി​ല്‍ പ്ര​വേ​ശി​ക്കി​ല്ല. ഷൊ​ര്‍​ണൂ​ര്‍‌​നി​ന്ന് തി​രി​ച്ചു​ള്ള സ​ര്‍​വീ​സി​ലും സൗ​ത്ത് സ്‌​റ്റേ​ഷ​നി​ല്‍ എ​ത്താ​തെ നോ​ര്‍​ത്ത് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍‌​നി​ന്ന് തി​രി​ഞ്ഞ് പോ​കും. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് – ഷൊ​ര്‍​ണൂ​ര്‍ റൂ​ട്ടി​ല്‍ വേ​ണാ​ട് എ​ക്‌​സ്പ്ര​സ് നി​ല​വി​ലെ സ​മ​യ​ക്ര​മ​ത്തേ​ക്കാ​ള്‍ 30 മി​നി​റ്റോ​ളം മു​മ്പേ ഓ​ടും. 

എ​ന്‍​ജി​ന്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നും മ​റ്റ് ട്രെ​യ്‌​നു​ക​ള്‍​ക്കാ​യി നി​ര്‍​ത്തി​യി​ടേ​ണ്ടി​വ​രു​ന്ന​തും മൂ​ലം സ​മ​യം ന​ഷ്ട​മാ​കു​ന്ന​തി​നാ​ലാ​ണ് സൗ​ത്ത് സ്റ്റേ​ഷ​ന്‍ ഒ​ഴി​വാ​ക്കു​ന്ന​തെ​ന്നാ​ണ് റെ​യി​ല്‍​വേ​യു​ടെ വി​ശ​ദീ​ക​ര​ണം. മാ​ത്ര​മ​ല്ല സ്റ്റേ​ഷ​നി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​തി​ന് മു​ന്പാ​യി പ​ല​പ്പോ​ഴും സി​ഗ്ന​ല്‍ കാ​ത്ത് കി​ട​ക്കേ​ണ്ടി​വ​രു​ന്ന​തും സ​മ​യം ന​ഷ്ട​മാ​ക്കു​ന്നു​ണ്ട്.   അ​തേ​സ​മ​യം, യാ​തൊ​രു ബ​ദ​ല്‍ സം​വി​ധാ​ന​വു​മി​ല്ലാ​തെ​യാ​ണ് സൗ​ത്തി​ലെ സ്‌​റ്റോ​പ്പ് നി​ർ​ത്ത​ലാ​ക്കു​ന്ന​തെ​ന്ന് യാ​ത്ര​ക്കാ​ര്‍ ആ​രോ​പി​ച്ചു.
 

Leave a Reply

Your email address will not be published. Required fields are marked *