West Nile fever
Health kerala news

വെ​സ്റ്റ്‌​നൈ​ൽ ഫീ​വ​ർ; ജാ​ഗ്ര​ത ആവശ്യമെന്ന് ആ​രോ​ഗ്യ​വ​കു​പ്പ്

കോ​ഴി​ക്കോ​ട്: വെ​സ്റ്റ്‌​നൈ​ൽ ഫീ​വ​ർ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ 10 പേ​ർ​ക്ക് സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രത കൂടിയേ തീരൂവെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്.  രോ​ഗം പ​ര​ത്തു​ന്ന​ത് ​ക്യൂല​ക്സ് കൊ​തു​കു​ക​ളാ​ണ്. ഈ രോഗം പകരുന്നത് മ​നു​ഷ്യ​നി​ൽ നി​ന്നു മ​നു​ഷ്യ​രിലേക്കല്ല, മറിച്ച് രോ​ഗം ബാ​ധി​ച്ച പക്ഷിയെയോ മൃഗത്തെയോ ക​ടി​ച്ച കൊ​തു​ക് മ​നു​ഷ്യ​നെ ക​ടി​ക്കു​മ്പോ​ഴാ​ണ് രോ​ഗ​വ്യാ​പ​നം നടക്കുക. രോഗം കൂടുതൽ അപകടകരമായി മാറുന്നത് പ്ര​തി​രോ​ധ ശേ​ഷി കു​റ​വായവരിലാണ്. രോഗം സ്ഥിരീകരിച്ചവരിൽ കോ​ഴി​ക്കോ​ട് ജി​ല്ല​ക്കാ­​രായുള്ളത് നാ­​ല് പേ​­​രാ​ണ്. ഗുരുതരാവസ്ഥയിലാണ് സ്വ­​കാ­​ര്യ ആ­​ശു­​പ­​ത്രി­​യി​ല്‍ ചി​കി​ത്സ​യി­​ലു­​ള്ള ഒ­​രാ­​ൾ. രോ​ഗം വെ​സ്റ്റ്‌­​നൈ​ല്‍ ഫീ​വ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത് മെ​ഡി​ക്ക​ല്‍ കോ​ള​ജ് മൈ​ക്രോ​ബ​യോ​ള​ജി വി​ഭാ​ഗ​ത്തി​ലെ വൈ​റ​സ് റി​സ​ര്‍​ച് ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക് ല​ബോ​റ​ട്ട​റി­​യി​ല്‍ രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ കാ​ണ​പ്പെ​ട്ട​വ​രു​ടെ ര​ക്തം, ന​ട്ടെ​ല്ലി​ല്‍ നി​ന്ന് കു​ത്തി​യെ​ടു​ത്ത നീ​ര് എ​ന്നി​വ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ്. ശേഷം പൂ​നെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യി​ലേ​ക്ക് സ്ര​വ​ങ്ങ​ള്‍ അയച്ച് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. 

Leave a Reply

Your email address will not be published. Required fields are marked *