കൊച്ചി : വീടിൻ്റെ ഗേറ്റ് ദേഹത്തേയ്ക്ക് വീണു ഏലൂരിൽ സ്ത്രീ മരണപ്പെട്ടു. മരിച്ചത് ഏലൂര്‍ വില്ലേജ് ഓഫീസ് താല്‍ക്കാലിക ജീവനക്കാരി ജോസ് മേരിയാണ്.
ഭർത്താവിന് ജോലിക്കു പോകാനായി ഗേറ്റ് തുറന്നുകൊടുക്കുന്ന അവസരത്തിലാണ് ജോസ് മേരിയുടെ പുറത്തേക്ക് ഗേറ്റ് വീഴുന്നത്.
ഭര്‍ത്താവ് പോയ ശേഷം സംഭവിച്ച ഈ അപകടം കുറച്ചു നേരം കഴിഞ്ഞാണ് മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടുന്നത്. സമീപവാസികൾ ചേർന്ന് ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.