anweshippinkandethum
Entertainment News

കൽകിയിലെയും എസ്രയിലെയും പൊലീസുകാരനുമായി യാതൊരു ബന്ധവുമില്ല, സാധാരണ പൊലീസുകാരൻ; എസ് ഐ ആനന്ദ് നാരായണൻ ഏറെ വ്യത്യസ്തനാണ്

ടൊവിനോ തോമസിനെ കേന്ദ്രകഥാപാത്രമാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും എന്ന സിനിമ തിയേറ്ററിൽ വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ലാർജർ ദാൻ ലൈഫ് അല്ലാത്ത സാധാരണക്കാരന്റെ സാഹചര്യങ്ങൾ ഉള്ള പൊലീസ്‌കാരന്റെ കഥാപാത്രമാണ് ഇതിൽ ടൊവിനോ അവതരിപ്പിച്ച എസ് ഐ ആനന്ദ് നാരായണൻ. താരത്തിന്റെ കരിയറിലെ നാലാമത്തെ പൊലീസ് വേഷമാണിത്. പക്ഷേ നേരത്തെ വന്ന കഥാപാത്രങ്ങളുമായൊന്നും ഇതിന് യാതൊരു ബന്ധവുമില്ല എന്ന് വേണം പറയാൻ.

ഈ ചിത്രത്തിൽ ടൊവിനോയുടെ യൂണിഫോമിന്റെ കളറും ബോഡി ഫിറ്റ് പോലും വ്യത്യാസമുണ്ട്. സിക്സ് പാക്ക് ഒന്നും ആവശ്യമില്ലാത്ത സാധാരണ പൊലീസുകാരനാണ്. എന്നാൽ അത്യാവശ്യം ഫിറ്റ്നസ് ഉള്ള ആളായി തന്നെയാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നതും. ഇതൊരു പീരിയഡ് സിനിമയായത് കൊണ്ട് ടെക്നോളോജിക്കൽ അഡ്വാൻസ്‌മെന്റ്സ് ഇന്നത്തെക്കാളും കുറവുള്ളത് കൊണ്ട് കേസ് അന്വേഷണത്തിന് ഒരു പഴയ ഫ്ലേവർ ഉണ്ടായിരുന്നു. അത് തിയേറ്ററിൽ കാണുമ്പോൾ പ്രേക്ഷകന് വേറെ ഒരു അനുഭവം തന്നെയാണ്.

തീയറ്റർ ഓഫ് ഡ്രീംസിൻറെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി. എബ്രാഹാം, വിക്രം മെഹ്‍റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് സിനിമ നിർമ്മിച്ചത്. പൃഥ്വിരാജ് ചിത്രം ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’. ജിനു വി എബ്രഹാമാണ് സിനിമയ്ക്ക് തിരക്കഥയൊരുക്കിയിരിക്കുന്നത്. ക്യാമറ ​ഗൗതം ശങ്കർ, സൈജു ശ്രീധർ എഡിറ്റിങ്, സന്തോഷ് നാരായണന്റെ മ്യൂസിക് അങ്ങനെ നിരവധി പ്രതിഭകൾ അണിനിരന്നിട്ടുള്ല സിനിമയാണ് അന്വേഷിപ്പിൻ കണ്ടെത്തും..

വൻ താരനിരയും സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് സിനിമയുടെ അവതരണം. ചിത്രത്തിൽ ടൊവിനോയ്ക്ക് പുറമെ സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം), ശ്രീജിത്ത് രവി, ഹരിശ്രീ അശോകൻ, മധുപാൽ എന്നിവർ പ്രധാന താരങ്ങളായെത്തുന്നുണ്ട്. ചിത്രത്തിൽ രണ്ടു നായികമാരാണുള്ളത്. നായികമാർ പുതുമുഖങ്ങളാണ്.

Leave a Reply

Your email address will not be published. Required fields are marked *