Exam
kerala news

എസ്.എസ്.എൽ.സി പരീക്ഷാ ഫലം: ഇന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിക്കും 

തിരുവനന്തപുരം: ഇന്ന് ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷാ ഫലപ്രഖ്യാപനം നടക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. പി.ആർ ചേംബറിൽ ഉച്ചയ്ക്ക് ശേഷം 3 നാണ് അദ്ദേഹം ഫലപ്രഖ്യാപനം നടത്തുന്നത്. ഇത്തവണത്തെ ഫലപ്രഖ്യാപനത്തിൻ്റെ പ്രത്യേകത മുൻവർഷത്തേക്കാൾ പതിനൊന്ന് ദിവസം മുമ്പ് പരീക്ഷാഫലം പ്രഖ്യാപിക്കുന്നു എന്നതാണ്. ഫലത്തിന് പരീക്ഷാ ബോർഡ് യോഗം ചേർന്ന് അംഗീകാരം നൽകുകയും കൂടാതെ ഫലം അറിയാനുള്ള വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. പരീക്ഷാഫലം പരീക്ഷ ഭവൻ്റെയും പി.ആർ.ഡിയുടേയും ഉൾപ്പെടെയുള്ള വെബ്സൈറ്റുകളിൽ അറിയാൻ സാധിക്കുന്നതാണ്. നാളെ ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും നടത്തുന്നതായിരിക്കും. ‌എസ്.എസ്.എൽ.സി പരീക്ഷാ ഫലം അറിയാനായി https://pareekshabhavan.kerala.gov.in
www.prd.kerala.gov.in
https://sslcexam.kerala.gov.in
www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. 

Leave a Reply

Your email address will not be published. Required fields are marked *