ഭോപ്പാല്‍: വൈറല്‍ കുംഭമേള താരത്തിന്റെ ഭര്‍ത്താവ് ഫര്മാന് ഖാനെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.. മധ്യപ്രദേശ് പൊലീസാണ് നടപടി സ്വീകരിച്ചത്.
ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ അന്വേഷണത്തില്‍ പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തവളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേസ് എടുത്തത്.
ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30 നാണു പെൺകുട്ടി ജനിച്ചത്. മൊണാലിസ 2026 മാർച്ച് 11നാണു വിവാഹിതയാകുന്നത്. ആ സമയം ഇവർക്ക് 18 വയസിൽ താഴെമാത്രമായിരുന്നു പ്രായമുണ്ടായിരുന്നത്. കൂടാതെ വ്യാജ ജനനസർട്ടിഫിക്കറ്റ് ഉപയോഗിച്ചതായും കണ്ടെത്തി.
ഇതോടെ ഇതുമായി ബന്ധപ്പെട്ട് കേരളവും മധ്യപ്രദേശും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഡിജിപിമാരെ ഏപ്രില്‍ 22ന് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന് നിര്‍ദേശിച്ചിട്ടുണ്ട്.
