ചെന്നൈ : എസി വാങ്ങുന്നതിനെ ചൊല്ലി ഭർത്താവുമായുണ്ടായ തർക്കത്തിന് പിന്നാലെ ഭാര്യയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവള്ളൂർ പുല്ലാരംപാക്കം സ്വദേശിനിയായ മോണിക്ക (23) ആണ് മരിച്ചത്. പുല്ലാരംപാക്കം സ്വദേശി മോണിക്ക ആണ് മരിച്ചത്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ എസി വാങ്ങുന്നതിനെച്ചൊല്ലി മോണിക്കയും ഭർത്താവ് ആകാശും തമ്മിൽ കടുത്ത തർക്കമുണ്ടായി. തർക്കത്തിന് ശേഷം ആകാശും മാതാപിതാക്കളും സഹോദരനും വീടിന്റെ ടെറസിൽ ഉറങ്ങാൻ പോയതായാണ് മൊഴി നൽകിയിരിക്കുന്നത്.
രാവിലെ എഴുന്നേറ്റ് താഴെ എത്തിയപ്പോൾ മോണിക്കയുടെ മുറി ഉള്ളിൽ നിന്ന് പൂട്ടിയ നിലയിലായിരുന്നു. സംശയം തോന്നി വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മോണിക്കയെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം സംഭവത്തിൽ മോണിക്കയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ മാതാപിതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
