പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര് ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലാണ് അപകടം. 1980 ല്‍ ആരംഭിച്ച ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ സ്ഥാപകനാണ്. അദ്ദേഹത്തിന്റെ ടീം തന്നെയാണ് മരണ വാര്‍ത്ത അറിയിച്ചത്.
രാജസ്ഥാനി കുടുംബത്തില്‍ ജനിച്ച രത്തന്‍ലാല്‍ ഭഗത്റാം ചൗധരിയാണ് ആര് ബി ചൗധരിയെന്ന പേരില്‍ ഇന്ത്യയെമ്പാടുമുള്ള സിനിമാപ്രേമികളുടെ പരിചിത നാമം ആയത്. സിനിമയില്‍ എത്തുന്നതിന് മുന്‍പ് സ്റ്റീല്‍, കയറ്റുമതി, സ്വര്‍ണാഭരണ ബിസിനസുകളാണ് അദ്ദേഹം നടത്തിയിരുന്നത്.
