കൊച്ചി:മനുഷ്യജീവന് ഭീഷണിയാകുന്ന വിധത്തിൽ കാട്ടുചെടികൾ നിറഞ്ഞ് കിടക്കുന്ന സ്ഥലങ്ങൾ വൃത്തിയാക്കാൻ പഞ്ചായത്തുകൾക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
വിഷപ്പാമ്പുകളുടെയും മറ്റ് അപകടകാരികളായ ജീവികളുടെയും സാന്നിധ്യം മൂലം ജനങ്ങൾക്ക് ഭീഷണിയുണ്ടാകുന്ന സാഹചര്യങ്ങളിൽ, ഒഴിഞ്ഞുകിടക്കുന്ന പ്ലോട്ടുകളിലെ കാട്ടുചെടികൾ വെട്ടിമാറ്റുന്നതിനും ആവശ്യമായ ശുചീകരണ നടപടികൾ സ്വീകരിക്കുന്നതിനും ഗ്രാമപഞ്ചായത്തുകൾ വൈകാതെ ഇടപെടണമെന്ന് കോടതി നിർദേശിച്ചു.
അത്തരം സ്ഥലങ്ങളുടെ ഉടമകളെ കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നേരിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം. പിന്നീട് ഉടമകളെ തിരിച്ചറിഞ്ഞാൽ, ഇതിനായി ചെലവായ തുക അവരിൽ നിന്ന് ഈടാക്കാവുന്നതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഈ ഉത്തരവ് ഗ്രാമപഞ്ചായത്തുകൾക്ക് മാത്രമല്ല, സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും ബാധകമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
