കുന്നംകുളം: യൂണിറ്റി ഹോസ്പിറ്റലിലെ യൂണിറ്റി ഹാർട്ട് കെയർ സേവന വിഭാഗത്തിന്റെ പത്താം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
യൂണിറ്റി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർമാരായ പി. പി. ഫൈസൽ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു, പി. കെ. വിജയകുമാർ (IRS) ചടങ്ങിന് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. ജോഷി തോമസ് സ്വാഗതം ആശംസിച്ചു.
യൂണിറ്റി ഹാർട്ട് കെയറിന്റെ വളർച്ചയ്ക്കും സേവന മികവിനും നേതൃത്വം നൽകിയ ഡോ. അഖിൽ പി. സി. യെ ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഡോ. അഖിൽ പി. സി. (ചീഫ് കാർഡിയോളജിസ്റ്റ്, യൂണിറ്റി ഹോസ്പിറ്റൽ), ഡോ. സജി സുബ്രഹ്മണ്യൻ (ഡയറക്ടർ, പൾസ് കാർഡിയാക് സർവീസസ്), ഡോ. സുശാന്ത് ബി. (ചീഫ് ലൈസൺ ഓഫീസർ,), ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ട് ഡോ.ജോഷി തോമസ്, ഡോ. അൻവർ സി. വർഗീസ് (ഡയറക്ടർ, പൾസ് കാർഡിയാക് സർവീസസ്) എന്നിവർ സംസാരിച്ചു.. ചടങ്ങിൽ വിവിധ ഡോക്ടർമാർ, ജീവനക്കാർ, വിശിഷ്ടാതിഥികൾ, തുടങ്ങിയവർ പങ്കെടുത്തു
