കൊച്ചി – ബിജെപി ജില്ലാ പ്രസിഡണ്ടായിരുന്ന എൻ കെ മോഹൻദാസിന്റെ അഞ്ചാമത് അനുസ്മരണ ദിനം ആചരിച്ചു.
ബിജെപി ജില്ലാ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.
ജില്ലാ ജന. സെക്രട്ടറി അഡ്വ. എസ്. സജി, ജില്ലാ ട്രഷറർ പ്രസ്റ്റി പ്രസന്നൻ, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് മുരളി കുമ്പളം,
മണ്ഡലം ജന. സെക്രട്ടറി ശശികുമാര മേനോൻ, സി.എ. സജീവൻ,
രാജേഷ് ആർ കമ്മത്ത്,
പി.കെ. സുനിൽ,
ശ്രീകല ജി. പിള്ള എന്നിവർ പങ്കെടുത്തു.
