പാലാ . മാർ സ്ലീവാ മെഡിസിറ്റിയും, ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനയായ ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും എസ്.എം.വൈ.എം ഉം ചേർന്നു സൗജന്യ മൾട്ടി സ്പെഷ്യലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് നടത്തി.
ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. മാർ സ്ലീവാ ഫൊറോനാ ചർച്ച് വികാരി വെരി.റവ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, മാർ സ്ലീവാ മെഡിസിറ്റി ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐടി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, സമഗ്രം മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ഡോ.ഷാൻസി റെജി, എസ്.എം.വൈ.എം ജനറൽ സെക്രട്ടറി സോന മാത്യു, ക്യാമ്പ് കോഓർഡിനേറ്റർ ഡോ.വിമൽ ശർമ്മ എന്നിവർ പ്രസംഗിച്ചു
.ഐ.എച്ച്.കെ ജില്ലാ സെക്രട്ടറി ഡോ.ജ്യോതിഷ് ടി.കെ , ജില്ലാ കോർഡിനേറ്റർ ഡോ.ലിബിൻ ജോബ് എന്നിവർ പങ്കെടുത്തു. ക്യാമ്പിൽ, ത്വക്രോഗം, വാതരോഗം, തൈറോയിഡ്, അലർജി, മാനസിക വൈകാരിക പ്രശ്നങ്ങൾ, പഠനവൈകല്യങ്ങൾ, ന്യൂറോ അസുഖങ്ങൾ എന്നീ വിഭാഗങ്ങളിലുള്ള വിദഗ്ധ ഡോക്ടർമാരുടെ പരിശോധനയും സൗജന്യ മരുന്ന് വിതരണവും നടത്തി. മെഡികെയർ ലാബ് സൗജന്യ രക്തപരിശോധനകൾ നടത്തി. കുറിച്ചി ആതുരാശ്രമം മെഡിക്കൽസും ബാക്സൺ ഹോമിയോപ്പതിയുമാണ് മരുന്നുകൾ സൗജന്യമായി നൽകിയത്.
ഫോട്ടോ ക്യാപ്ഷൻ
മാർ സ്ലീവാ മെഡിസിറ്റിയും, ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് ഹോമിയോപ്പതി കേരളയും എസ്.എം.വൈ.എം ഉം ചേർന്നു ചേർപ്പുങ്കൽ ഹോളി ക്രോസ് എച്ച്.എസ്.എസിൽ നടത്തിയ സൗജന്യ മൾട്ടി സ്പെഷ്യലിറ്റി ഹോമിയോപ്പതി മെഡിക്കൽ ക്യാമ്പ് പാലാ നഗരസഭ ചെയർപേഴ്സൺ ദിയ ബിനു ഉദ്ഘാടനം ചെയ്യുന്നു. മാർ സ്ലീവാ മെഡിസിറ്റി മാനേജിങ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു മാത്യു തെക്കേൽ, മാർ സ്ലീവാ ഫൊറോനാ ചർച്ച് വികാരി വെരി.റവ ഫാ. ജോസ് വള്ളോംപുരയിടത്തിൽ, മാർ സ്ലീവാ മെഡിസിറ്റി ബ്രാൻഡിംഗ് ആൻഡ് ഹെൽത്ത്കെയർ പ്രമോഷൻസ്, ഐടി അസോ.ഡയറക്ടർ റവ.ഫാ.മാത്യു തുരുത്തിപ്പള്ളിൽ, സമഗ്രം മെഡിക്കൽ ക്യാമ്പ് കോഓർഡിനേറ്റർ ഡോ.ഷാൻസി റെജി എന്നിവർ സമീപം.
