കോഴിക്കോട് : കട്ടിപ്പാറ അമരാട് സ്വദേശിയായ മധ്യവയസ്കന് വീടിന് സമീപത്ത് വെച്ച് പാമ്പുകടിയേറ്റു. കട്ടിപ്പാറ അമരാട് കല്ലുവീട്ടിൽ അഷറഫ് (45) നാണ് കടിയേറ്റത്. വീടിനു അടുത്തുള്ള മലയിൽ പോത്തിനെ തീറ്റുന്നതിനിടയിൽ കൊക്കോമരത്തിൽ ചവിട്ടി നിൽക്കുന്നതിനിടെ വൈകിട്ട് മൂന്നു മണിയോടെയാണ് അശ്രഫിനു പാമ്പുകടിച്ചത്.
ഉടൻ തന്നെ കടിച്ച പാമ്പിനെ കവറിലാക്കി ഇദ്ദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി എത്തുകയായിരുന്നു. അതേസമയം ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സക്ക് ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
