ചിക്കമഗളൂരു: ചിക്കമഗളൂരുവിൽ വിനോദ യാത്രയ്ക്കിടെ കാണാതായ മലയാളി പെൺകുട്ടി ശ്രീനന്ദ യുടെ (14) മൃതദേഹം കണ്ടെത്തി. 1,500 അടി താഴ്ചയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മുകളിലേക്ക് എത്തിക്കാനുള്ള ശ്രമം ആരംഭിച്ചു. ചൊവ്വാഴ്ച വൈകുന്നേരം 5.20 മുതലാണ് പാലക്കാട് കടമ്പഴിപുരം സ്വദേശികളായ രമേശിന്റെയും രോഹിണിയുടെയും മകൾ ശ്രീനന്ദ യെ കാണാതാവുന്നത്.
മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ.മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്ത് വെച്ചാണ് ശ്രീനന്ദയെ കാണാതായത്.
