ഇത്തവണ കാലവർഷം നേരത്തെ എത്തിയേക്കും. മെയ് 19 ഓടെ കാലവർഷം ആൻഡമാനിൽ എത്തിച്ചേരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ നിക്കോബർ ദ്വീപ് എന്നിവിടങ്ങളിലാണ് കാലവർഷം ആദ്യമെത്തുക. സാധാരണയായി മെയ് 22 ഓടു കൂടിയാണ് ആൻഡമാൻ ഉൾകടലിൽ കാലവർഷം ആരംഭിക്കാറുള്ളത്.അതേസമയം,ഇന്നും സംസ്ഥാനത്ത് വേനൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.
യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകൾ
14-05-2024: പത്തനംതിട്ട
15-05-2024: തിരുവനന്തപുരം, പത്തനംതിട്ട
16-05-2024: തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി
17-05-2024: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട